ചേര്‍ത്തല; പള്ളിപ്പുറത്ത് പ്ലൈവുഡ് നിര്‍മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. കമ്പനി ഭാഗികമായി കത്തി നശിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നായി 12 അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ എത്തി . ലക്ഷങ്ങളുടെ നാശനഷ്ടമുള്ളതായി കണക്കാക്കുന്നു. ആളപായമില്ലെന്നാണ് വിവരം ഇന്ന് പുലർച്ചെ ഈ ഭാഗത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.