കൊച്ചി; മധ്യപ്രദേശിൽ ആദിവാസികൾക്കിടയിൽ സന്നദ്ധ സേവനം നടത്തുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് ട്രെയിനിൽ സഹയാത്രികരുടെ അധിക്ഷേപം. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നു രാജ്കോട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനിൽ കടുത്ത അധിക്ഷേപം നേരിട്ടത്. അവളുടെ രൂപം കണ്ടില്ലേ, സ്ത്രീയാണോ പുരുഷനാണോ’ എന്നെല്ലാമായിരിന്നു ആക്ഷേപം. വനിതാ ദിനത്തോട് അനുബന്ധിച്ചു ചില പരിപാടികളിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദയാബായി കൊച്ചുവേളി – പോർബന്ധർ ട്രെയിനിൽ കയറാനെത്തിയത്.