തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്നിങ്സിന് കരുത്തായ രവീന്ദ്ര ജഡേജ 175 റണ്‍സുമായി പുറത്താകാതെ നിന്നു. 228 പന്തില്‍ 17 ഫോറും 3 സിക്സും സഹിതമാണ് ജഡേജ 175 റണ്‍സെടുത്തത്. ഒന്‍പതാം വിക്കറ്റില്‍ ജഡേജ- ഷമി സഖ്യം 103 റണ്‍സ് കൂട്ടിച്ചേര്‍ത്തു.കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ജഡേജ പൂര്‍ത്തിയാക്കിയത്.
ശ്രീലങ്കയ്ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 129.2 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെടുത്ത് നില്‍ക്കെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിക്ലയര്‍ ചെയ്തു .