തിരുവനന്തപുരം; ∙ ദീർഘദൂര സർവീസ് ബസുകളിലെ യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെ.എസ്. ആർ.ടി. സി വാങ്ങിയ രാജ്യത്തിന്റെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് ഇന്നുമുതൽ തലസ്ഥാനത്ത് എത്തും. വോൾവോയുടെ സ്ലീപ്പർ ബസ്സുകളിൽ ആദ്യത്തെ ബസ്ആണ് എത്തുന്നത് വോൾവോ ഷാസിൽ വോൾവോ തന്നെ ബോഡി നിർമിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പർ ബസുകളാണ് ഈ മാസം കെ. എസ്. ർ. ടി.സിയ്ക്ക് കൈമാറുന്നത്.
ഇത് കൂടാതെ അശോക് ലേയ്ലാന്റ് കമ്പനിയുടെ ലക്ഷ്വറി വിഭാഗത്തിൽപ്പെട്ട 20 സെമി സ്ലീപ്പർ.72 എയർ സസ്പെൻഷൻ നോൺ എസി ബസുകളും ഘട്ടംഘട്ടമായി ഈ മാസവും അടുത്തമാസവും കെ. എസ്.ആർ.ടി. സിക്ക് അനുവദിക്കും