തിരുവനന്തപുരം: ഈ ഫോട്ടോയില്‍ കാണുന്ന, പാങ്ങപ്പാറ ഹെൽത്ത് സെന്ററിനു സമീപം നടന്ന വാഹനാപകടത്തിൽപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവെ 15.01.2022 ൽ മരണപ്പെട്ടിള്ളതും, ഇതുവരെയും പേരും മേൽവിലാസവും തിരിച്ചറിഞ്ഞിട്ടില്ലാത്തതും, ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്നതുമായ പുരുഷന്റെ മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നു. ഇയാളെകുറിച്ച് പോലീസിന് ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല. എന്തെങ്കിലും വിവരം അറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
എസ്. എച്ച് . ഓ ശ്രീകാര്യം- 9497947101
ശ്രീകാര്യം പോലീസ് സ്റ്റേഷന് -04712598100