തിരുവനന്തപുരം:- വിദേശരാജ്യങ്ങളിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഐ.ജി.പി & തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും നൽകി വന്നിരുന്ന പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നുമാണ് വങ്ങേണ്ടതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ.വൈഭവ് സക്സേന അറിയിച്ചു.
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ WP(c) 5930/2018 Dtd. 27.08.2021 ഉത്തരവ് പ്രകാരവും, സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നമ്പർ ATT-I/38/2021/Home Dtd. 13.10.2021 പ്രകാരവുമാണ് ഇനിമുതൽ പാസ്പോർട്ട് സേവാകേന്ദ്രം മുഖേന അപേക്ഷ നൽകി, പൊതുജനങ്ങള്‍ പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.