തിരുവനന്തപുരം :- മുട്ടത്തറ സ്വദേശിനിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്ത കേസ്സിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. പാപ്പനംകോട് സ്വദേശി ചന്ദ്രബാബു (44)-വിനെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുട്ടത്തറയിലെ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ലൈംഗികചേഷ്ടകളും നഗ്നതാപ്രദർശനവും നടത്തുകയായിരുന്നു. പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ-മാരായ വിമൽ, രാഹുൽ, എസ്.സി.പി.ഒ ബിജു, സി.പി.ഒ-മാരായ അൻഷാദ്, വിനുക്കുട്ടൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.