നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിൽ കോവിഡാനന്തര രോഗങ്ങൾക്കുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു :പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെയും അരുവിപ്പുറം ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്‍സറിയുടെയും സംയുക്തആഭിമുഖ്യത്തിൽ കോവിഡാനന്തര രോഗങ്ങൾക്കുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം പെരുങ്കടവിള പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. സുരേന്ദ്രൻ നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ബിന്ദു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രജികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബാൽരാജ്, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. സുജിത് , പഞ്ചായത്ത് സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. ജെ. സെബി, ഡോ. ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു, തുടർ ക്യാമ്പുകൾ വാഴാലി, മാരായമുട്ടം, തത്തിയൂർ, അയിരൂർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 28, 30, ഒക്ടോബർ 2, 6 തീയതികളിൽ നടത്തും
![](https://mediavoiceonline.com/wp-content/uploads/2021/09/2-1.jpg)
![](https://mediavoiceonline.com/wp-content/uploads/2021/09/3-1.jpg)