കോവളം: നിരവധിതവണ ഇന്ധന വിലവർദ്ധിപ്പിച്ചതിൽ പ്രതിക്ഷേധിച്ച് എ.ഐ.വൈ.എഫ് വേറിട്ട സമര രീതി ആവിഷ്ക്കരിച്ചു. പാളയോട്ട മത്സരം സംഘടിപ്പിച്ചാണ് യുവാക്കൾ പ്രതിക്ഷേധം സംഘടിപ്പിച്ചത്. പ്രതിക്ഷേധ പാരിപാടി ഓൺലൈനായി സി.പി.ഐ. ജില്ലാ അസി: സെക്രട്ടറി സ: പള്ളി ച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ പുന്നമൂട് പെട്രോൾ പമ്പിനു മുൻ വശം പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. വൈക്കം എം.എൽ.എ സ: സി.കെ. ആശയും സി.പി.ഐ. കോവളം മണ്ഡലം സെക്രട്ടറി സ:കാഞ്ഞിരംകുളം ഗോപാലകൃഷ്ണനും സംയുക്തമായി മത്സരത്തിന് ഫ്ലാഗ് ഓഫ് നടത്തി. ആർ.സി. ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുൺ മോഹൻ സ്വാഗതം ആശംസിച്ചു. സഖാക്കൾ സി.എസ്.രാധാകൃഷ്ണൻ, ഊക്കോട് കൃഷ്ണൻ കുട്ടി, എം.എസ്. അനീഷ്, കല്ലിയൂർ രാജു എന്നിവർ സംസാരിച്ചു
![](https://mediavoiceonline.com/wp-content/uploads/2021/06/p2.jpg)