തിരുവനന്തപുരം :- വിഴിഞ്ഞത്ത് അനധികൃത വിദേശമദ്യം കടത്തിയ യുവാവ് പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കരിങ്കുളം പുതിയതുറ ദേശത്ത് ചെക്കിട്ടവിളാകം വീട്ടിൽ ലിജിൻ @ ഉണ്ണി (23)-നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്കൂട്ടറിൽ മദ്യം കടത്തുന്നതായി വിഴിഞ്ഞം എസ്.എച്ച്.ഒ-യ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുന്നക്കുളം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം ബൈപ്പാസ് റോഡിൽ നിന്നുമാണ് അളവിൽ കൂടിയ നിലയിൽ മദ്യവുമായി പ്രതി പിടിയിലായത്. ബിവറേജസിൽ നിന്നും വാങ്ങുന്ന മദ്യം കടപ്പുറം ഭാഗങ്ങളിൽ കൂടിയ വിലയ്ക്ക് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ, എസ്.ഐ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ സേവ്യർ കുലാസ്, എസ്.സി.പി.ഒ സജൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.