തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നേർക്ക് നഗ്നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്കൻ പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വടുവത്ത് താമസക്കാരിയായ 12 വയസ്സുളള പെൺകുട്ടിയുടെ നേർക്ക് നഗ്നതാ പ്രദർശനം നടത്തിയ മുട്ടത്തറ വില്ലേജിൽ മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ മോഹനൻ (59) നെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിന് സമീപം വച്ച് നഗ്നതാപ്രദർശനം നടത്തിയതായി പരാതി ലഭിച്ചതിനെ തുടർന്ന് പൂന്തുറ പോലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.