തിരുവനന്തപുരം :- തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലുൾപ്പെട്ട പ്രതിയെ ഗുണ്ടാ ആക്ട് പ്രകാരം നാടുകടത്തിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ആറ്റിപ്ര വില്ലേജിൽ കുളത്തൂർ, പൗണ്ട്കടവ് വാർഡിൽ മുറിയൻവിളാകത്ത് വീട്ടിൽ സിബി @ ഷിബി (34)-നെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഗുണ്ടാ ആക്ട് പ്രകാരം 6 മാസക്കാലയളവിലേയ്ക്ക് സിറ്റി പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ട ഇയാള്‍ 2020-ല്‍ കുഞ്ചാലുംമൂട് സ്വദേശിയെ ബോംബ് എറിഞ്ഞ് പരിക്കേൽപ്പിച്ച കേസ്സിലും, സ്റ്റേഷൻകടവ് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും, പൗണ്ട്കടവ് സ്വദേശിയെ ദേഹോപദ്രവമേൽപ്പിച്ച കേസ്സിലും പ്രതിയായയതിനെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രമസമാധാനം) ഡോ. ദിവ്യ. വി. ഗോപിനാഥ് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ ഐ.ജി.പി ബൽറാംകുമാർ ഉപാദ്ധ്യായ ഇയാളെ നാടുകടത്തിയത്. നാടുകടത്തപ്പെട്ട 6 മാസക്കാലയളവിനുള്ളിൽ ഇയാൾ തിരുവനന്തപുരം സിറ്റി പോലീസ് അതിർത്തിയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണ്.