സംസ്ഥാനത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റില്‍ ആരംഭിച്ച കോള്‍ സെന്റര്‍ വഴി മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ മാസം വരെ ലഭിച്ച 3154 ബന്ധപ്പെട്ട പരാതികള്‍ക്കു പരിഹാരമായി. ആകെ 3161 പരാതികളാണ് ഈ കാലയളവില്‍ കോള്‍ സെന്ററില്‍ ലഭിച്ചത്.തൊഴില്‍ നിഷേധിക്കലുമായി ബന്ധപ്പെട്ട് ലഭിച്ച നാല് പരാതികളില്‍ ഒരെണ്ണം പരിഹരിച്ചു. മറ്റുള്ളവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
മിനിമം വേതനംനിഷേധിക്കലുമായി ബന്ധപ്പെട്ട് നാലു പരാതികള്‍ ലഭിച്ചതില്‍ ഒരെണ്ണം പരിഹരിച്ചു. മറ്റുള്ള പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.കയറ്റിറക്ക് കൂലി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് പരാതികളില്‍ നാലെണ്ണം പരിഹരിച്ചു.മറ്റുള്ള പരാതികള്‍ ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിച്ചു.ഇതുകൂടാതെ 3146 മറ്റുള്ള പരാതികളും ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററില്‍ പരിഹരിച്ചു.
കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 1800-425-55214 എന്ന നമ്പറില്‍ അറിയിക്കാം. ആവാസ്, വേതന സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഇവിടെനിന്ന് കൃത്യമായ മറുപടിയും മാര്‍ഗനിര്‍ദേശവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും.
01.01.1999 മുതല്‍ 31.12.2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനതു സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന് പുതുക്കുന്നതിന് സമയം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. രജിസ്ട്രേഷന് പുതുക്കുന്നതിന് 28.02.2021 വരെയാണ് സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. (സ.ഉ.നം.1179/2020/തൊഴില്‍, തീയതി 05.11.2020)