തിരുവനന്തപുരം:- ഓണത്തോടനുബന്ധിച്ച് നഗരത്തിൽ തിരക്കു വർദ്ധിച്ച സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും സുരക്ഷാ പരിശോധനകൾപോലീസ് ശക്തമായി തുടരുന്നതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമയി സിറ്റി പോലീസ് ഇന്നലെ (30-08-2020) നടത്തിയ പരിശോധനയിൽ തലസ്ഥാനത്ത് വിലക്ക് ലംഘനം നടത്തിയ 41 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 374 പേരിൽ നിന്നും, സാമൂഹിക അകലം പാലിക്കാത്ത 30 പേരിൽ നിന്നുമായി 80800/- രൂപ പിഴ ഈടാക്കുകയും ചെയ്തു. അതേസയം നഗരത്തിലെ കണ്ടയിൻമെന്റ് സോണുകളിൽ അതിർത്തി അടച്ചുള്ള കർശന പരിശോധനയും ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളും ശക്തമായി തുടരുന്നതായും കമ്മീഷണർ അറിയിച്ചു.
ഓണത്തിരക്ക് : കോവിഡ് സുരക്ഷാപരിശോധന പോലീസ് ശക്തമായി തുടരുന്നു.
ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിലും പൊതുനിരത്തുകളിലും തിരക്കു വര്‍ദ്ധിച്ച സാഹചര്യത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്തുവാനുള്ള പോലീസ് പരിശോധന ശക്തമായി തുടരുന്നു. വ്യാപാരസ്ഥാപനങ്ങളില്‍ സാമൂഹിക അകലവും മറ്റു ജാഗ്രതാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് നിരന്തര പരിശോധനയും നടത്തുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അതോടൊപ്പം കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ചാല, കിഴക്കേക്കോട്ട,പഴവങ്ങാടി, പുളിമൂട് ഭാഗങ്ങളിൽ കൂടുതൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.രോഗ വ്യാപനം തടയുന്നതിന് പൊതുജനങ്ങളും വ്യാപാരികളും പോലീസ് നടപടികളോട് സഹകരിക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കോവിഡ്സുരക്ഷ-കേസ് വിവരം
കോവിഡ്-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പോലീസ് പരിശോധന ശക്തമായി തുടരവെ ഇന്നലെ (30.08.2020) രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 41 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 374 പേരിൽ നിന്നും, സാമൂഹിക അകലം പാലിക്കാത്തതിന് 30 പേരിൽ നിന്നുമായി ആകെ 80800/- രൂപ പിഴ ഈടാക്കി. കൂടാതെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ 4 വാഹനങ്ങള്‍ക്കെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവര്‍ത്തിച്ച 9 കടകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നഗരത്തിലെ കണ്ടയിൻമെന്റ് സോണുകളില്അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവുംപരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ്കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.