തിരുവനന്തപുരം: ഇന്ന് (13.06.20) വൈകുന്നേരം പേരൂർക്കട കൃഷ്ണനഗർ ഉദയകുമാറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വച്ച് ഒന്നാം ക്ലാസ്സ് മുതൽ എൽ.എൽ.ബി വരെ പഠിക്കുന്ന വിദ്യാർദ്ധികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കേരള നാടാർ മഹാജനസംഘം സംസ്ഥാന സെക്രട്ടറി പേരൂർക്കട ചന്ദ്രൻ പരിപാടി ഉദ്ഖാടനം ചെയ്ത ചടങ്ങിൽ ശാഖ പ്രസിഡണ്ട് മോഹനൻ അധ്യക്ഷനായിരുന്നു. ശാഖ താലൂക് പ്രസിഡണ്ട് ഷിബു സ്വാഗതവും പേരൂർക്കട ശാഖ സെക്രട്ടറി ഷെറിൻ എസ് തോമസ് നന്ദിയും പറഞ്ഞു.