തിരുവനന്തപുരം : വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന 30 മണിക്കൂർ രാജ്ഭവൻ ഉപരോധത്തോടനുബന്ധിച്ച് (25.02.2020, 26.02.2020) നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
ഉപരോധം ആരംഭിക്കുന്ന സമയം മുതൽ നാളെ ഉച്ചയ്ക്ക് 2.00 മണി വരെ, വെളളയമ്പലംജംഗ്ഷന് ചുറ്റുമുള്ളസ്ഥലങ്ങളിൽ ഗതാഗതകുരുക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളയമ്പലം ജംഗ്ഷൻ വഴിയുള്ള യാത്ര പൊതുജനങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്.
ഉപരോധത്തിൽ പങ്കെടുക്കുവാൻ പ്രവർത്തകരുമായി ദേശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കഴക്കൂട്ടം, ബൈപ്പാസ് വഴി ചാക്കയിൽ നിന്നും തിരിഞ്ഞ് പേട്ട – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – അണ്ടർപാസ്സേജ് വഴിയിലൂടെ നന്ദാവനത്ത് എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ അണ്ടർപാസ്സേജ് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിൽ എത്തി കോവളം റൂട്ടിൽ റോഡിന് ഇരുവശവുമായി പാർക്ക് ചെയ്യേണ്ടതാണ്.
വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ
നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്നും തിരിഞ്ഞ് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് വഴി പോകേണ്ടതാണ്.
- നെടുമങ്ങാട് – പേരൂർക്കട – ശാസ്തമംഗലം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നും തിരിഞ്ഞ് നന്തൻകോട് – ദേവസ്വം ബോർഡ് – ടി.ടി.സി വഴി പോകേണ്ടതാണ്.
- വഴുതക്കാട് നിന്നും വെളളയമ്പലം, കവടിയാർ, ശാസ്തമംഗലം എന്നീ ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ ശ്രീമൂലം ക്ലബ്ബിന് മുന്നിൽ നിന്നും തിരിഞ്ഞ് ഇടപ്പഴിഞ്ഞി – ശാസ്തമംഗലം വഴി പോകേണ്ടതാണ്.
- വട്ടിയൂർക്കാവ് – മരുതംകുഴി ഭാഗങ്ങളിൽ നിന്നും തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിലേയ്ക്ക് വരുന്ന വാഹനങ്ങൾ കൊച്ചാർ റോഡിൽ നിന്നും തിരിഞ്ഞ് ഇടപ്പഴിഞ്ഞി വഴി പോകേണ്ടതാണ്.
നോ പാർക്കിംഗ് സ്ഥലങ്ങൾ
മ്യൂസിയം – കനകനഗർ റോഡ്
- മ്യൂസിയം – നന്ദാവനം – ബേക്കറി റോഡ്
- മ്യൂസിയം – കെൽട്രോൺ – മാനവീയം – ആൽത്തറ – വെളളയമ്പലം വരെയുളള റോഡ്
ഉപരോധവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ഗതാഗത തടസ്സം കൂടാതെ അവർക്ക് പോകേണ്ട സ്ഥലങ്ങൾക്ക് അനുസരിച്ച് അനുവദിച്ചിട്ടുളള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. റോഡിന് പാരലൽ ആയോ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലോ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യാൻ പാടില്ലാത്തതുമാണ്.
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ ക്ലീനറോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.
തിരുവനന്തപുരം സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഈ ഗതാഗതക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും 0471-2558731, 0471-2558732, 1099 എന്നീ നമ്പരുകളിൽ അറിക്കാവുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
തിരുവനന്തപുരം സിറ്റി
24.02.2020
ജില്ലാ പോലീസ് മേധാവിയ്ക്ക് വേണ്ടി