തിരുവനന്തപുരം:- നഗരത്തില്‍ വിവിധ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ നടക്കുന്ന തൈപ്പൂയ കാവടി ഘോഷയാത്രയോടനുബന്ധിച്ച് നാളെ (08.02.2020) രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
ഉള്ളൂർ ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ കുന്നുകുഴി – ഗൗരീശപട്ടം – പൊട്ടകുഴി – കോസ്മോ – മുറിഞ്ഞപാലം – മെഡിക്കൽ കോളേജ് – ഇളംകുളം -ഉള്ളൂർ-കൊച്ചുള്ളൂർ റോഡിലുടെ വാഹനങ്ങൾ കടത്തി വിടുന്നതല്ല. യാത്രക്കാർ ഈ റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങൾ പി.എം.ജി – പട്ടം – ചാലക്കുഴി – കേശവദാസപുരം വഴിയോ, പിം.എം. ജി – ലോ കോളേജ് – കണ്ണമ്മൂല – കുമാരപുരം വഴിയോ പോകേണ്ടതാണ്.
കാവടി ഘോഷയാത്ര കടന്നു പോകുന്ന പൊട്ടകുഴി, കോസ്മോ, മുറിഞ്ഞപാലം മെഡിക്കൽ കോളേജ്, ഇളംകുളം, ഉള്ളൂർ റോഡിൽ വാഹനങ്ങൾ റോഡിനു സമാന്തരമായോ,ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ല.
പേട്ട, ചാക്ക, ചാക്കബൈപ്പാസ്, പട്ടം, ശ്രീകാര്യം, ചാവടിമുക്ക്, മൺവിള, കുളത്തൂർ, ചെക്കാലമുക്ക്, കരിയം, ഇടപ്പഴിഞ്ഞി, ശാസ്താമംഗലം തുടങ്ങിയ സ്ഥലങ്ങളിലും കാവടി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. കവടിയാര്‍, പാളയം ഭാഗങ്ങളില്‍ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട വാഹനങ്ങൾ പട്ടം-ചാലക്കുഴി റോഡു വഴി പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽപറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്.
ഫോൺ നമ്പരുകൾ:-0471-2558731, 0471-2558732