തിരുവനന്തപുരം:- ഇന്നു (01022020) നടക്കുന്ന എസ് ഡി പി ഐ നടത്തുന്ന സിറ്റിസണ്‍ മാര്‍ച്ചിനു വന്‍ സുരക്ഷാ സംവിധാനമാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ ഡെപ്യുട്ടി കമ്മീഷണര്‍മാര്‍, 11 അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, വനിതാ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 22 സിഐ മാര്‍, 70 സബ്ഇന്‍സ്പെക്ടര്‍മാര്‍, വനിതാ പോലീസ് ഉള്‍പ്പെടെ 660 ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
മാര്‍ച്ച് തുടങ്ങുന്ന കിഴക്കേകോട്ട മുതല്‍ രാജ്ഭവന് വരെ സോണുകളായി തിരിച്ച് ഓരോ സോണിലും ഓരോ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് ചുമതല നല്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. ഇതിനുപുറമേ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കമാന്‍ഡോ വിംഗ്, ക്യു.ആര്. ടി, എന്നീ വിഭാഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള ഷാഡോ പോലീസ് രഹസ്യമായി ആള്‍ക്കാരെ വീക്ഷിക്കും.
സമരക്കാരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ നഗരത്തിനുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ കിഴക്കേകോട്ട – ഒ.ബി.റ്റി.സി – ആയുര്‍വേദ കോളേജ് – പുളിമൂട് – സ്റ്റാച്യു – പാളയം – ആര്.ആര്.ലാംമ്പ് – മ്യൂസിയം – വെള്ളയമ്പലം (എം.ജി.റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്രചെയ്യേണ്ടതാണ്.
മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ പ്രവര്‍ത്തകരുമായി ദേശീയപാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കഴക്കുട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കല്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ മണക്കാട് വഴി ഈഞ്ചയ്ക്കല്‍ ബൈപ്പാസിലെത്തി പാര്‍ക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അശാന് സ്ക്വയര്‍ അണ്ടര്‍പാസ്സ് – ബേക്കറി വഴി മാനവീയം വീഥിയിലെത്തി പ്രവര്‍ത്തകരെ കയറ്റി പോകേണ്ടതുമാണ്.
എം.സി റോഡില്‍ നിന്നും പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂര്‍ ആക്കൂളം വഴി കഴക്കുട്ടം ബൈപ്പാസിലെത്തി ഈഞ്ചയ്ക്കല്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് അട്ടക്കുളങ്ങര ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ മണക്കാട് വഴി ഈഞ്ചയ്ക്കല്‍ ബൈപ്പാസിലെത്തി പാര്‍ക്ക് ചെയ്യേണ്ടതും, തിരികെ ചാക്ക ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അശാന് സ്ക്വയര്‍ അണ്ടര്‍പാസ്സ് ബേക്കറി വഴി നന്ദാവനത്തെത്തി പ്രവര്‍ത്തകരെ കയറ്റി പോകേണ്ടതുമാണ്.
നെടുമങ്ങാട് ഭാഗത്തുനിന്നും പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – ജഗതി കരമന വഴി കിഴക്കേകോട്ടയില്‍ എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. തിരികെ വെള്ളയമ്പലത്തെത്തി പ്രവര്‍ത്തകരെ കയറ്റി പോകേണ്ടതുമാണ്.
തിരുവനന്തപരം നഗരത്തില്‍ നിന്നും പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ കിഴക്കേകോട്ടയില്‍ എത്തി പ്രവര്‍ത്തകരെ ഇറക്കിയശേഷം പുത്തിരിക്കണ്ടം മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. തിരികെ വെള്ളയമ്പലത്തെത്തി പ്രവര്‍ത്തകരെ കയറ്റി പോകേണ്ടതുമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു .
വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങള്‍
• ദേശിയപാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മെഡിക്കല്‍കോളേജ് – കുമാരപുരം – കണ്ണമ്മൂല നാലുമുക്ക് – പാറ്റൂര്‍ ജനറല്‍ ആശുപത്രി ആശാന് സ്ക്വയര്‍ അണ്ടര്‍ പാസ് വഴി പോകേണ്ടതാണ്.
• എം. സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂര്‍ മെഡിക്കല്‍ കേളേജ് വഴി പോകേണ്ടതാണ്.
• നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കടയില്‍ നിന്നും തിരിഞ്ഞ് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് വഴി പോകേണ്ടതാണ്.
• തമ്പാനൂര്‍ ഭാഗത്തുനിന്നും ആറ്റിങ്ങല്‍, കൊല്ലം, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി – പഞ്ചാപുര അണ്ടര്‍പാസ്സ് – ആശാന് സ്ക്വയര്‍ വഴി പോകേണ്ടതാണ്.
• കിഴക്കേകോട്ട/ തമ്പാനൂര്‍ ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര കിള്ളിപ്പാലം – ഫ്ലൈ ഓവര്‍ തൈക്കാട് – വഴുതക്കാട് – എസ്.എം.സി വഴി പോകേണ്ടതാണ്.
നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍.
• മ്യൂസിയം കനകനഗര്‍ റോഡ്
• മ്യൂസിയം നന്ദാവനം ബേക്കറി റോഡ്
• മ്യൂസിയം ആര്.ആര്. ലാംമ്പ് സ്റ്റാച്യു കിഴക്കേകോട്ട വരെയുള്ള റോഡ്
• കെല്‍ട്രോണ്‍ മാനവീയം ആല്‍ത്തറ വരെയുള്ള റോഡ്
• പട്ടം – കുറവന്‍കോണം – കവടിയാര്‍ വരെയുള്ള റോഡ്
• കിഴക്കേകോട്ട അട്ടക്കുളങ്ങര കിള്ളിപ്പാലം വരെയുള്ള റോഡ്
• കിഴക്കേകോട്ട മിത്രാനന്തപുരം ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡ്
പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ ഉത്തരവാദപ്പെട്ടയാളുടെ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനങ്ങളില്‍ പ്രദര്ശിപ്പിച്ചിരിക്കേണ്ടതുമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
ഫോണ്‍ നമ്പരുകള്‍:-
0471-2558731, 0471-2558732