സോഷ്യലിസം എന്ന മഹത്തായ ലക്ഷ്യം അതിന്റെ പൂര്‍ണ തോതില്‍ രാജ്യത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി ജനുവരി 30 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ദി പീപ്പിള്‍ എന്ന പേരില്‍ ഒരു ബദല്‍ രാഷ്ട്രീയ മൂവ്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരം നാലുമണിക്ക് നടക്കുകയാണ്. ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് ഭൂരഹിതരായ പാവങ്ങള്‍ക്ക് അവരുടെ സ്വപ്ന സാക്ഷാത്കാരം ആയ ഒരു തുണ്ട് ഭൂമിയെങ്കിലും ഒരു വീട് വെക്കാന്‍ നേടിക്കൊടുക്കുക. ജീവിക്കാന്‍ വേണ്ടതിലേറെ പെന്ഷന് പറ്റുന്നവര്ര്ക്കും, പെന്ഷന് എന്ന പേരില്‍ നാമമാത്രമായ തുക വാങ്ങി ഒന്നിനും തികയാതെ പ്രയോജന രഹിതമായവര്ക്കും ഒരു പെന്‍ഷനും ലഭിക്കാത്ത 60 വയസ്സു കഴിഞ്ഞ എല്ലാവര്ക്കും ജീവിക്കാന്‍ ആവശ്യമായ തുക, പെന്ഷന് ആയി ലഭിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താനും, പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുത്തിട്ടും ഇന്നത്തെ ഒരു എല്‍ ഡി ക്ലര്‍ക്ക് ശമ്പളത്തിന് തുല്യമായ വരുമാനം ലഭിക്കാത്ത ഓട്ടോ ടാക്സി തൊഴിലാളിള്‍, മറ്റ് അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് മാന്യമായ ശമ്പളം നേടിക്കൊടുക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനു വേണ്ടിയും, ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതത്തിന് നിരന്തരം തടസം സൃഷ്ടിക്കുകയും സാമഹിക പുരോഗതിക്ക് വേണ്ടി പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ചട്ടക്കൂടുകള്‍ പൊളിച്ചു പണിയുന്നതിന് ആവശ്യമെങ്കില്‍ ആ നിയമം തന്നെ മാറ്റിയെഴുതുന്നതിനു വേണ്ടി, മരണശയ്യയില്‍ എന്നതുപോലെ നിശ്ചലമായി കിടക്കുന്ന കാര്ര്ഷിക മേഖലയെ നവീന കര്‍മ്മ പദ്ധതികളോടുകടി ഉയിര്ത്തെഴുന്നേലല്പ്പിക്കാന് ആരോഗ്യ വിദ്യാഭ്യാസ മേഖലകളേയുമൊക്കെ ജനോപകാരപ്രദമായ കേന്ദ്രങ്ങളാക്കി മാറ്റുവാനും, വിവര വിനിമയ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തികച്ചും ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യലില്റ്റ് രാഷ്ടീയ പ്രസ്ഥാനമാണ് ദി പീപ്പിള്‍ എന്ന പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. അഡ്വ പി പ്രദീപ് കുമാര്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ 7 അംഗ സ്റ്റീയറിംഗ് കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും ചില പഞ്ചായത്തുകളിലും സംഘടനക്ക് കോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ 35 അംഗങ്ങളുളള സ്റ്റേറ്റ് കമ്മിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കപ്പെട്ടുകഴിഞ്ഞു.
കൂടാതെ അഭിപ്രായ സമന്വയങ്ങള്‍ക്കും നയ രൂപീകരണത്തിലുമായി നൂറ്റന്പതോളം വാട്സ് ആപ്, ഫെയ്സ് ബുക്ക് കൂട്ടായമകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് പുതിയൊരു ദിശാബോധവും പ്രതീക്ഷയും നല്കുന്ന കര്‍മ്മ പദ്ധതികളുമായി ജനുവരി 30 ന് ശേഷം ദി പീപ്പിള്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലുകയാണ്. തങ്ങള്‍ക്കും തങ്ങളുടെ തലമുറകള്‍ക്കും ജീവിത പുരോഗതി ലക്ഷ്യമിടുന്ന ഏതൊരാളും ഈ സംഘടനയുടെ ഭാഗമാകും എന്നതില്‍ ഒരു സംശയവുമില്ല.