തിരുവനന്തപുരം:-അന്പത്തിആറു ദിവസങ്ങള്‍ നീണ്ട മുറജപ ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് (15. 01. 2020) ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ലക്ഷദീപത്തിന് വന്‍ സുരക്ഷാ ക്രമീകരണമാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനായി സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍,ഏഴു അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, വനിതാ ഇന്‍സ്പെക്ടമാര്‍ ഉള്‍പ്പെടെ പതിമൂന്നോളം ഇന്‍സ്പെക്ടര്‍മാര്‍, 102 സബ് ഇന്‍സ്പെക്ടര്‍മാര്‍, വനിതാ പോലീസ് ഉള്‍പ്പെടെ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല.
ഇതിനായി ക്ഷേത്രവും പരിസരവും അഞ്ച് സോണുകളായി തിരിച്ച് ക്ഷേത്രത്തിന്റെ അകവും അതിനോട് ചേര്‍ന്ന സ്ഥലങ്ങളും ഡെപ്യൂട്ടി കമ്മീഷണര്‍ (ശ്രീപദ്മനാഭസ്വാമിടെമ്പിള്)-ന്റെ ചുമതലയിലും ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളുടെ ചുമതലഡെപ്യൂട്ടി കമ്മീഷണര്‍ ( അഡ്മിനിസ്ട്രേഷന്& ക്രൈംസ്)-നു നല്‍കുകയും ചെയ്തിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
ശബരിമല മകരവിളക്ക് ദിവസം കൂടി ആയതിനാല്‍ ഏതാണ്ട് അമ്പതിനായിരത്തോളം ആളുകള്‍ ക്ഷേത്രദര്‍ശനത്തിന് എത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ ക്ഷേത്രത്തിന് അകത്തേക്ക് തെക്കേനട, പടിഞ്ഞാറെനട, വടക്കേനട എന്നിവയിലൂടെയാണ് പ്രവേശിക്കേണ്ടത്.പ്രത്യേക പാസ് ഉള്ളവര്‍ക്ക് മാത്രമേ പത്മനാഭസ്വാമിക്ഷേത്രത്തിനകത്തേക്ക് അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. കിഴക്കേനടയിലൂടെ പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പൊതുജനത്തിന് വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയാണ് പ്രവേശനം. ക്ഷേത്രത്തിലും പരിസരങ്ങളിലും മഫ്ത്തിയില്‍ വനിതകള്‍ ഉള്‍പ്പെടുന്ന പോലീസിനെവിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പുത്തരിക്കണ്ടം മൈതാനം, ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ട് ഗാന്ധിപാര്‍ക്ക്, സെന്‍ട്രല്‍ സ്കൂള്‍ അട്ടക്കുളങ്ങര, തീര്‍ത്ഥപാദ മണ്ഡപം, കാര്‍ത്തികതിരുനാള്‍ തിയേറ്റര്‍, ചിത്തിരതിരുനാള്‍ പാര്‍ക്ക്, മുരുകക്ഷേത്രപരിസരം, വൈകുണ്ഠം കല്യാണമണ്ഡപം, അനന്തശയനം കല്യാണമണ്ഡപം, പ്രിയദര്‍ശിനി ആഡിറ്റോറിയം, പെയ്ഡ് പാര്‍ക്കിംഗ് ഏരിയ, ശൃംഗേരി മഠം, എന്‍ എസ് എസ്. എച്ച് എസ് പെരുന്താന്നി, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, ഫോര്‍ട്ട് സ്കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് മിഷന് ഗേള്‍സ് സ്കൂള്‍, പത്മ നഗര്‍, ടെക്നിക്കല്‍ ഡയറക്ടര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളാണ് പൊതുജനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി അനുവദിച്ചിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള റോഡുകളിലും ഇടറോഡുകളിലും പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.രാവിലെ 10 മണി മുതല്‍ തന്നെ ഇവിടെ പാര്‍ക്കിംഗ് അനുവദിക്കുകയില്ല.ക്ഷേത്രവും പരിസരപ്രദേശങ്ങളും പൂര്‍ണമായും പോലീസിന്റെ സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.