തിരുവനന്തപുരം: വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി സ്ത്രീകളെ ആക്രമിച്ച് മാല പിടിച്ചുപറിക്കു കള്ളനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. നെയ്യാറ്റിന്‍ക്കര ഓലതാന്നി തിരുപ്പുറം സ്വദേശി ‘പ്രേതം’ എന്ന ആനന്ദ് സൈമന് (26) ആണ് പിടിയിലായത്.
പട്ടാപകല്‍ തിരുമല തൃക്കണ്ണാപുരം സ്വദേശിനിയായ വീട്ടമ്മയെ വീട്ടില്‍ കയറി ദേഹോപദ്രവം ചെയ്ത് നാല് പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ച കേസ്, കാട്ടാക്കട മാറനല്ലൂരിലെ വീട്ടില്‍ കയറി എന്‍പത് വയസുള്ള വൃദ്ധയുടെ രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കോട്ടയം ചെങ്ങമനാട് ഹോസ്പിറ്റലില്‍ കയറി ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പ് കവര്‍ന്നത് ഉള്‍പ്പടെ നിരവധി കേസുകള്‍ ഇയാള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
![](https://mediavoiceonline.com/wp-content/uploads/2019/06/PHOTO-1.jpg)
നടത്തിയതില്‍ നിന്നും ലഭിച്ച രൂപ കൊണ്ട് വാങ്ങിയ ബുള്ളറ്റില്‍ കറങ്ങി മറ്റാളുകള്‍ ഇല്ലാത്ത സമയം നോക്കി വീടുകളില്‍ എത്തിയ ശേഷം വീട്ടിലെ സ്ത്രീകളോട് മകന്റെ സുഹൃത്താണ് എന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കുകയും കുടിവെള്ളം വേണമെന്ന് ആവശ്യപ്പെടും. വെള്ളം എടുക്കാന്‍ അകത്ത് കയറുന്ന സ്ത്രികളുടെ പിന്നാലെ ചെന്ന് സ്വര്‍ണ്ണ മാല തട്ടിപ്പറിച്ച് ബുള്ളറ്റില്‍ രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. രണ്ടായിരത്തി ഒന്‍പതില്‍ ചാലയിലെ സ്വര്‍ണ്ണ കടയുടമയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിച്ചതിനും ആലുവയില്‍ നിന്നും ബൈക്ക് മോഷ്ടിച്ചതിനും ഇയാള്‍ക്ക് എതിരെ കേസുകള്‍ ഉണ്ട്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ സഞ്ജയ കുമാര്‍ ഗുരുഡിന്റെ നിര്‍ദ്ദേശ പ്രകാരം എ സി പി എ പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പുജപ്പുര എസ് ഐ ഉമേഷ്, ഷാഡോ എ എസ് ഐ മാരായ യശോധരന്, ലഞ്ചുലാല്‍, ഷാഡോ ടിം അംഗങ്ങള്‍ എിവര്‍ ഉള്‍പ്പെ’ ടിം ആണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.