അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള തിരുവനന്തപുരം നഗരത്തിലെആദ്യത്തെ ഡ്രൈ വേസ്റ്റ് സെഗ്രഗേറ്റഡ് കളക്ഷന്‍ ഹബ്ബ്ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിനു മുമ്പില്‍ മേയര്അഡ്വ. വി.കെ.പ്രശാന്ത്ഉദ്ഘാടനം ചെയ്തു.യാത്രാവേളയില്‍ പൊതുജനങ്ങള്ക്ക്അജൈവമാലിന്യങ്ങള്വേര്തിരിച്ച് നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് ഡ്രൈ വേസ്റ്റ്സെഗ്രഗേറ്റഡ് കളക്ഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതെന്നും മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിലൂടെ പൊതുസ്ഥലങ്ങളിലുള്ള അജൈവമാലിന്യ നിക്ഷേപം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
![](https://mediavoiceonline.com/wp-content/uploads/2019/06/IMG_7119.jpg)
ഡ്രൈ വേസ്റ്റ്സെഗ്രഗേറ്റഡ് കളക്ഷന്‍ ഹബ്ബില്‍ ഗ്ലാസുകള്‍, പേപ്പര്‍, ചെരുപ്പ്, ബാഗ്, പ്ലാസ്റ്റിക്, കണ്ണാടിചില്ലുകള്‍, തുണിത്തരങ്ങള്‍, മെറ്റല്‍, ക്യാനുകള്‍ എന്നിവ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനായി നഗരസഭ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്ജനങ്ങള്ക്ക്ഇതോടു ചേര്‍ന്ന്ഒരുക്കിയ സെല്‍ഫി പോയിസെല്ഫിയെടുത്ത്സ്മാര്ട്ട് ട്രിവാന്ഡ്രംമൊബൈല്ആപ്പിലേക്ക് അപ്ലോഡ്ചെയ്യുന്നവര്ക്ക്നഗരസഭ ആകര്‍ഷകമായ സമ്മാനങ്ങള്‍ നðകും. കളക്ഷന്‍ ഹബ്ബില്‍ മാലിന്യ സംസ്കരണത്തെ സംബന്ധിച്ച ലളിതമായചോദ്യങ്ങള്ഉള്പ്പെടുത്തിയചോദ്യാവലിസന്ദര്ശകര്ക്കായിഒരുക്കിയിട്ടുണ്ട്ഈ ചോദ്യങ്ങള്ക്ക്ശരിയുത്തരം നല്കുന്നവര്ക്കും സമ്മാനങ്ങള്‍ ലഭിക്കും.അജൈവമാലിന്യങ്ങള്വേര്തിരിച്ച് നഗരസഭ നിശ്ചയിച്ച കലïര്‍ പ്രകാരംശേഖരിക്കുന്ന 45 എം.ആര്.എഫ്/ ആര്.ആര്.സികള്നഗരത്തിന്റെവിവിധ ഭാഗങ്ങളില്പ്രവര്ത്തിച്ചുവരുന്നുണ്ട്.
ഡെപ്യൂട്ടിമേയര്അഡ്വ.രാഖിരവികുമാര്‍, ഹെല്ത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ശ്രീകുമാര്‍, കൗണ്സിലര്മാരായഎസ്.ഹരിശങ്കര്‍, കോമളകുമാരി, ബിന്ദുശ്രീകുമാര്എന്നിവരുംചടങ്ങില് പങ്കെടുത്തു.
മാലിന്യങ്ങള്കത്തിക്കുന്നതിന്റെദൂഷ്യവശങ്ങള്ബോധ്യപ്പെടുത്തുന്നതിനും മാലിന്യങ്ങള്കത്തിക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായിനോബേണ് ക്യാമ്പയിന്റെ ഭാഗമായിവിജെടിഹാളില് നഗരസഭാശുചീകരണതൊഴിലാളികള്ക്കായിസംഘടിപ്പിച്ച സെമിനാര്മേയര്ഉദ്ഘാടനം ചെയ്തു. ബ്രഹ്മനായകം, ഷിബു.കെ നായര്‍, എ.വി.അനിðകുമാര്‍, സുജിത്സുധാകര്എന്നിവര് ക്ലാസെടുത്തു.
പരിസ്ഥിതിവാരാചരണത്തിന്റെസമാപന പരിപാടി(ജൂണ്‍ 11 ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക്വി.ജെ.ടിഹാളിð നടക്കും.നഗരസഭയുടെമാലിന്യ പരിപാലന സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന എക്സിബിഷന് വി.ജെ.ടി. ഹാളില്‍രാവിലെ 10 മണിമുതല്വൈകുന്നേരം 6 മണിവരെനടക്കും. എല്ലാവരും ഈ എക്സിബിഷന് കാണണമെന്നുംസ്കൂള്വിദ്യാര്ത്ഥികള്ക്ക്എക്സിബിഷന്കാണുന്നതിനുള്ളസൗകര്യംഹെഡ്മാസ്റ്റര്മാര് / പ്രിന്സിപ്പാള്മാര്ഒരുക്കണമെന്നുംമേയര്അഭ്യര്ത്ഥിച്ചു.