തിരുവനന്തപുരം: സിറ്റി പോലീസിന്റെ ‘ഓപ്പറേഷന് ശുഭയാത്ര’യു മായി ബന്ധപ്പെട്ട്, നഗരത്തിലെ വിദ്യാര്‍ത്ഥികളുമായി സര്‍വ്വീസ് നടത്തുന്ന എല്ലാ സ്കൂള്‍ /സ്വകാര്യ വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ /ആയമാര്‍ /ക്ലീനര്‍ എന്നിവര്‍ക്കായി തിരുവനന്തപുരം സിറ്റിഎ.ആര് ക്യാമ്പ് സഭാ ഹാളില്‍ വച്ച് 27.05.2019 തീയതി രാവിലെ 10.30 മണിയ്ക്ക് നടത്തിയ ജില്ലാതല ട്രാഫിക് ബോധവത്കരണ ക്ലാസ്സ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ.കെ.സഞ്ചയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അദ്ധ്യായന വര്‍ഷത്തില്‍ വിദ്യാര്തിഥികളുമായി യാത്ര ചെയ്യുന്ന എല്ലാ സ്കൂള്‍ വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍/ ആയമാര്‍, എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളാണെന്നു കരുതി സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും, 2019 വര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന ഒരു വാഹനം പോലും അപകടത്തില്‍ പെടില്ലായെന്നും, അപകട രഹിതമായ ഒരു സ്കൂള്‍ അദ്ധ്യായന വര്‍ഷം നമുക്ക് ഉറപ്പുവരുത്താമെന്നും ഇതിനായി എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ട്ള്ളതുമാണ്.
തദവസരത്തില്‍ ഡി.സി.പി ആര്.ആദിത്യ, ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നോര്‍ത്ത് & സൗത്ത്, ട്രാഫിക് പോലീസ് ഇന്‍സ്പെക്ടര്‍മാരും സിഹിതരായിരുന്നു. തുടര്‍ന്ന് ബോധവത്കരണ ക്ലാസ്സ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.എസ്.എം അരുന് കുമാര്‍ നേതൃത്വം നല്കിയിട്ട്ള്ളതും നഗരത്തിലെ 600 ല്‍പ്പരം വരുന്ന ഡ്രൈവര്‍മാര്‍/ ആയമാര്‍ ക്ലാസ്സില്‍ പങ്കെടുക്കുകയും ചെയ്തിട്ട്ള്ളതാണ്.
ബോധവല്‍ക്കരണ ക്ലാസില്‍ താഴെ പറയുന്ന കാര്യങ്ങളാണ് വിശദമാക്കിയത്.
1. സുരക്ഷിത യാത്രയെ കുറിച്ചുള്ള ബോധവല്‍ക്കരണം
2. സ്കൂള്‍ കുട്ടികളെയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷിതത്വ സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍
3. സ്കൂള്‍ വാഹനങ്ങളില്‍ പരമാവധി കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തെയും മറ്റു സുരക്ഷാ മാനദണ്ഡങ്ങളും കുറിച്ചുള്ള ബോധവല്‍ക്കരണം
4. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ കുട്ടികളോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം
5. വാഹനങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രേഖകളെ കുറിച്ചുള്ള ക്ലാസ്സുകളും നടത്തി
6. ഇത്തരം വാഹനങ്ങളില്‍ മുഴുവന്‍ ജീവനക്കാരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് അതത് വാഹനങ്ങളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വമാണെന്നും ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായാല്‍ നിയമപരമായ നടപടി കൈക്കൊള്ളുമെന്നും ബോധവല്‍ക്കരണം നടത്തി
ഇതു കൂടാതെ തിരുവനന്തപുരം സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലേയും എസ്.എച്ച.ഒ മാരുടെ നേതൃത്വത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള ട്രാഫിക് ബോധവത്കരണ പരിപാടികള്‍ പൂര്ത്തിയായിട്ട്ള്ളതും, ഓപ്പറേഷന് ശുഭ യാത്രയുമായി ബന്ധപ്പെട്ട് ട്രാഫിക് പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി സ്കൂള്‍ വാഹനങ്ങള്‍ പരിശോധിച്ച് അതാത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നല്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കുതിനുള്ള നടപടികളും ആരംഭിച്ചു. എമര്‍ജന്‍സി എക്സിറ്റ്, എമര്‍ജന്‍സി വിന്‍ഡോ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിട്ട്ണ്ടോയെന്നും, വാഹനങ്ങളുടെ മറ്റു സുരക്ഷാ പരിശോധനകളുമാണ് നടക്കുന്നത്. ഇത്തരത്തില്‍ 322 വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്കി, .ഇത്തരത്തിലുള്ള പരിശോധനകള്‍ തുടര്‍ന്നു വരുന്നു.