തിരുവനന്തപുരം: പ്രഭാതസവാരിക്കിടെ വനിതാഐ.പി.എസ്സ്ട്രെയിനിയുടെമാലപൊട്ടിക്കാന്ശ്രമിച്ച്കടന്നു കളഞ്ഞയുവാവിനെ സിറ്റിഷാഡോ പോലീസ് പിടികൂടി. പൂന്തുറമാണികവിളാകംസ്വദേശിസലിം ( 29) എന്ന യുവാവിനെയാണ്ഷാഡോ പോലീസ്അതിസമര്ത്ഥമായികുടുക്കിയത്.തിരുവല്ലം പോലീസ്ഇയാളുടെഅറസ്റ്റ്രേഖപ്പെടുത്തി.
ശനിയാഴ്ചരാവിലെയാണ്കേസിനാസ്പദമായസംഭവം അന്നെ ദിവസംഏഴ്മണിയോട്കൂടിതിരുവല്ലംജംഗ്ഷനില് നിന്നും വാഴമുട്ടം ഭാഗത്തേക്ക് പ്രഭാതസവാരി നടത്തിയ വനിതാഐ.പി.എസ്സ്ഉദ്യോഗസ്ഥയയുടെമാലയാണ്സലീം പിടിച്ചുപറിച്ച്കടന്നു കളയാന്‍ ശ്രമിച്ചത് .
തുടര്‍ന്നു സി റ്റി പോലീസ് കമ്മീഷണര്‍ സജ്ജയ്കുമാര് ഗുരുദിന് പ്രത്യേകഷാഡോ പോലീസ്സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ്ഇയാള്കുടുങ്ങിയത്.
തിരുവല്ലം, കോവളംതുടങ്ങിസമീപ പ്രദേശത്തെ മുഴുവന്‍ സമൂഹ്യ വിരുദ്ധരുടെയും കഞ്ചാവ്, മറ്റുലഹരി വില്പ്പനക്കാരുള്പ്പെടെയുള്ളവരുടെമേല്രഹസ്യ നീരിക്ഷണമുള്പ്പെടെ നടത്തി പഴുതടച്ചുള്ള അന്വേഷണം നടത്തിയഷാഡോ പൊലീസ്സംഘം, സംഭവസ്ഥലത്തിന് സമീപപ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്ഇയാളുടെവാഹനം ഏതാണെന്ന് കണ്ടെത്തിയഷാഡോ പോലീസ്സംഘം, തിരുവനന്തപുരം, കൊല്ലംജില്ലകളില്ഇത്തരത്തിലുള്ളവാഹനം രജിസ്റ്റര്ചെയ്തവരുടെവിവരംശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്ഇയാള്വലയിലായത്. ഇത്തരത്തിലുള്ളകുറ്റകൃത്യങ്ങള്ഇയാള് മുന്‍പ് നടത്തിയിട്ട്ണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സജ്ഞയ്കുമാര്‍ ഗുരുദിന് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ സജ്ഞയ്കുമാര്ഗുരുദിന്റെ നേതൃത്വത്തില്‍ ഡി.സി.പി.ആര്.ആദിത്യ, ഫോര്‍ട്ട് ഏ.സി പ്രതാപന് നായര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഏ.സി പ്രമോദ്കുമാര്‍, തിരുവല്ലംഎസ്.ഐവിമല്കുമാര്, ഷാഡോഎസ്.ഐസുനില്ലാല്, ഷാഡോഎ.എസ്.ഐ ലഞ്ചുലാല്‍, ഷാഡോ ടീമാംഗങ്ങള്എന്നി വരാണ് അന്വേഷണത്തിനുംഅറസ്റ്റിനുംഉണ്ടായിരുന്നത്.