തിരുവനന്തപുരം: നഗരത്തില്‍ വ്യത്യസ്തമേഖലകളില്‍ ദിവസങ്ങളായി തുടര്‍ന്നു വരുന്ന റെയ്ഡില്‍ 1571 പേര് പിടിയിലായി. തലസ്ഥാന നഗരിയിലെ കുറ്റകൃത്യങ്ങളും അക്രമസംഭവങ്ങളും തടയുന്നതിനായും, സ്ഥിരമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെയും,സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും, ലഹരിമരുന്ന് കച്ചവടക്കാരെയും പിടികൂടുന്നതിനുമായാണ് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടക്കുന്നത്.
![](https://mediavoiceonline.com/wp-content/uploads/2019/04/2.jpg)
കൊലപാതകശ്രമം, ദേഹോപദ്രവം,കവര്‍ച്ച, പൊതുമുതല്‍ നശീകരണം, വീടുകളില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിരുന്ന കഴക്കൂട്ടം ഇരിപ്പകുഴി പുതുവല്‍ പുത്തന്‍വീട്ടില്‍ ചക്കു എന്നു വിളിക്കുന്ന അജീഷ് (23)നെയാണ് ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് പിടികൂടിയത്. കഴക്കൂട്ടം ജംഗ്ഷനിലുള്ള കടയില്‍ അതിക്രമിച്ച് കയറി ഉടമയെ ആക്രമിച്ചു പണം അപഹരിച്ച കേസ്, കഠിനംകുളം സ്വദേശികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങിയ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന റെയ്ഡുകളില് ആണ് ഇത്ര അധികം പേര് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ 11 വരെ നഗരത്തിലേക്ക് വരുന്ന അതിര്‍ത്തി റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞു നടത്തിയ പരിശോധനകള്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ സജയ് കുമാര്‍ ഗുരുദിന് നേരിട്ടെത്തി നേതൃത്വം നല്കി. രണ്ടു ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ കഞ്ചാവ് കഞ്ചാവ് കൈവശം വച്ചതിന് 12 പേരെ പിടികൂടി. മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 21 പേരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വാറണ്ട് പ്രകാരം 31 പേരെ പിടികൂടുകയും, മറ്റു വാറണ്ട് കേസുകളില്‍ 4 പേരെയും പിടികൂടി. പൊതുസ്ഥലങ്ങളില്‍ ഇരുന്നു മദ്യപിച്ച 65 പേരെ പിടികൂടി നടപടിയെടുത്തു.
നഗരത്തിലെ നൂറോളം സ്ഥലങ്ങളില്‍ കേന്ദ്രസേനയുടെയും ഡോഗ് സ്വാകാഡ് വിഭാഗത്തിന്റയും സഹായത്തോടെ സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി പേര് പിടിയിലായി. വാഹന പരിശോധനയ്ക്കിടെ കവടിയാര്‍ ഭാഗത്ത് വച്ച് ഇന്നൊവ കാറില്‍ നിന്നും രേഖകളില്ലാത്ത 1,40,000 രൂപയും പിടികൂടി. വാഹന പരിശോധനകളില്‍ മദ്യപിച്ച് വാഹനമോടിച്ച 312 പേരെ പിടികൂടി. മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധം അലക്ഷ്യമായി വാഹനമോടിച്ചവരുപ്പെടെ വിവിധ ഗതാഗത നിയമലംഘനം നടത്തിയ നടത്തിയ 1123 പേരെയും പിടികൂടി. നഗരത്തില്‍ കുറ്റകൃത്യങ്ങളിലെര്പ്പെടുവരെയും കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നവര്‍ക്കെതിരെയും, ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുള്ളവ നടത്തുന്നവര്‍ക്കെതിരെയും നടന്നു വരുന്ന റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തില്‍ റെയ്ഡുകള്‍ നടക്കുന്നത്.