തിരുവനന്തപുരം: നഗരത്തിലെ ലഹരി മരുന്ന് വ്യാപനം തടയുന്നതിനും സാമൂഹ്യവിരുദ്ധരെ അടിച്ചമര്‍ത്തുന്നതിനും ആയി രൂപം നല്കിയ ”ഓപ്പറേഷന് ബോള്‍ട്ട് ‘ പ്രകാരം ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധിപേര്‍ പിടിയിലായി. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്ന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ശക്തമായ റെയ്ഡുകള്‍ ഇന്നലെ നടന്നത്.
നഗരത്തിലെ ലഹരി ഉത്പന്ന വില്‍പ്പനയും ഉപയോഗവും തടയുതിനായി നടക്കുന്ന ശക്തമായ റെയ്ഡുകളില് ലഹരി വസ്തുക്കളുമായി 26 പേരെയും വിവിധ കേന്ദ്രങ്ങളില്‍ സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു 90 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയും സാമൂഹ്യവിരുദ്ധപ്രവര്ത്തനങ്ങളില് ഏര്‍പെട്ടിരുന്ന 203 മോട്ടോര്‍ സൈക്കിളുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 4008 ഓളം വാഹന പരിശോധന നടത്തിയതില്‍ 2046 പേര്‍ക്കെതിരെ നടപടി എടുത്തു. പോലീസിനെ വെട്ടിച്ചു മുങ്ങി നടിരുന്ന 110 വാറണ്ടുകേസ്സു പ്രതികളെയും, Long Pending വര്‍ഷങ്ങളായി പോലീസിന് പിടികൊടുക്കാതെ മാറിനിന്നിരുന്ന 15 ഓളം പേരെയും പോലീസ് വലയിലാക്കി കൂടാതെ വിവിധ കേസ്സുകളില്‍ പ്രതികളായിട്ട്ള്ള 53 പേരെ പോലീസ് അറസ്റ്റു ചെയ്തു നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു.
എല്ലാ സ്റ്റേഷന് അതിര്‍ത്തികളിലുമുള്ള കുറ്റവാളികളുടെ വീടുകളിലും, ഇവര്‍ സാധാരണ കൂട്ടമായി ഇരിക്കാറുള്ള നഗരത്തിലെ ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് ലോക്കല്‍ പോലീസും ഷാഡോ പോലീസും പരിശോധനകള്‍ നടത്തിയത് സിറ്റിയിലെ സാമൂഹ്യവിരുദ്ധരായിട്ട്ള്ളവരും ലഹരി ഉപയോഗിക്കുവരും കൂട്ടമായി ലഹരി ഉപയോഗിക്കുന്ന സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് അത്തരം സ്ഥലങ്ങളിലും സിറ്റി പോലീസ് മിന്നല്‍ പരിശോധനകള്‍ നടത്തി.
വരും ദിവസങ്ങളില്‍ നഗരത്തിലെ ഇത്തരം സ്ഥലങ്ങളില്‍ പരിശോധന തുടരുമെന്നും നഗരത്തിലെ ലഹരി വില്പന നടത്തുന്ന മുഴുവന്‍ പേരെയും നിരീക്ഷിച്ച് പിടികൂടുതിനുള്ള ശക്തമായ നടപടികള്‍ ആരംഭിച്ചെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് അറിയിച്ചു. കുറ്റകൃത്യങ്ങളെ കുറിച്ചും കുറ്റവാളികളെ കുറിച്ചും ലഭ്യമാവുന്ന വിവരങ്ങള്‍ സിറ്റി പോലീസ് കമ്മീഷണറെ നേരിട്ടറിയിക്കുതിലേക്കായി CP VIGIL നമ്പറായ 9497975000 ലേക്ക് കൈമാറാം.