തിരുവനന്തപുരം: യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞും വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചും പണവും മൊബൈല്‍ഫോണുകളും കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനികളായ മൂന്നു പേരെ സിറ്റി ഷാഡോ പോലീസും കഴക്കൂട്ടം പോലീസും ചേര്‍ന്നു പിടികൂടി. കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ കഴക്കൂട്ടം ഭാഗത്ത് മൂാേളം കവര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നു സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് ഐ.പി.എസ്, എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നു സിറ്റി ഷാഡോ പോലീസും കഴക്കൂട്ടം പോലീസും നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് പ്രതികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പിടിയിലായത്.
മംഗലപുരം, തോയ്ക്കല്‍ ആലുനിവിള വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന് അഷ്റഫ് (21), ഇയാളുടെ സഹോദരന് അന്‍സാര്‍ (18), മംഗലപുരം തോക്കല്‍ ഷൈലജ ഭവനില്‍ വിജയന് മകന് അനു എു വിളിക്കു വിഷ്ണു (25) എന്നിവരാണ് പിടിയിലായത്. ഈ ആറംഗ സംഘത്തിലുള്‍പ്പെട്ട രണ്ടു പേരെ വാഹന പരിശോധനയ്ക്കിടെ മെഡിക്കല്‍ കോളേജ് പോലീസ് ഇന്നലെ പിടികൂടിയിരുന്നു.
ഇവര്‍ ഉള്‍പ്പെ’ ആറംഗസംഘം രാത്രികാലങ്ങളില്‍ രണ്ടു ബൈക്കുകളിലായി സഞ്ചരിച്ച്, ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ തടഞ്ഞു നിര്‍ത്തിയും കടകളില്‍ കയറി വാള് കാണിച്ച് ഭീഷണിപ്പെടുത്തിയും പരുക്കേല്‍പ്പിച്ചും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും സാധനങ്ങളും പണവും കവരുന്നത്. കണ്ണൂര്‍ സ്വദേശി റഫീക്കിനെ കഴക്കൂട്ടം വെട്ട്റോഡ് ഭാഗത്ത് വച്ച് തടഞ്ഞു നിര്‍ത്തി വാള് കാട്ടി ഭീഷണിപ്പെടുത്തിയും, മര്‍ദ്ധിച്ചും ഇരുപതിനായിരത്തോളം രൂപ വില വരുന്ന മൊബൈല്‍ഫോണുകളും 10,000 രൂപയും കവര്‍ന്നതും, പശ്ചിമ ബംഗാള്‍ സ്വദേശി മന്ദീപിനെ കഴക്കൂട്ടം ടൊയോട്ട ഷോറൂമിന് സമീപം നിര്‍ത്തി മൊബൈലും പതിനായിരത്തോളം രൂപയും പിടിച്ചു പറിച്ചതും, മലപ്പുറം തിരൂര്‍ സ്വദേശി അനൂപിനെ കഴക്കൂട്ടംബ്ലോക്ക് ഓഫീസിനു സമീപം വെച്ച് ആക്രമിച്ച് പന്ത്രണ്ടായിരം രൂപ വില വരുന്ന മൊബൈലും പേഴ്സും പിടിച്ചുപറിച്ചതും, ചുള്ളാളത്ത് ബൈക്ക് യാത്രക്കാരായ രണ്ടുപേരെ ആക്രമിച്ച് 30,000 രൂപയും രണ്ടു മൊബൈല്‍ഫോണും തട്ടിയെടുത്തത്, വഴയിലക്ക് സമീപംവെച്ച് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരായ രണ്ടുപേരെ വാള്‍കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചു 9,000 രൂപയും വിലകൂടിയ ഫോണുകളും കവര്തും ഇവരാണെ് ചോദ്യംചെയ്തതില്‍ പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ട്ണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റി പോലീസ് നടത്തിയ ‘ഓപ്പറേഷന് കോബ്ര’ എന്ന സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും ക്രിമിനലുകളുടെ വിവരശേഖരണം നടത്തിയതില്‍ ഇവരുടെ മുഴുവന്‍ വിവരങ്ങളും ഉണ്ടായിരുന്നത് ഇവരെ വേഗത്തില്‍ പിടികൂടാന്‍ കഴിഞ്ഞുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് ഐ പി എസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഡിസിപി ആര് ആദിത്യ, കട്രോള്‍ റൂം ഏ.സി. ശിവസുതന്‍ പിള്ള കഴക്കൂട്ടം എസ്.എച്ച്. ഒ എസ്.വൈ സുരേഷ് കുമാര്‍, കഴക്കൂട്ടം എസ് ഐ സുധീഷ്, ഷാഡോ എസ്ഐ സുനില്‍ ലാല്‍, പോലീസുകാരായ പ്രസാദ്, ശരത്,അല്‍ അമാന്‍, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.