തിരുവനന്തപുരം: ചില്ലറ വിപണിയില്‍ ഏകദേശം മുപ്പത് ലക്ഷത്തിലധികം വിലവരുന്ന പുകയില ഉത്പങ്ങളുമായി രണ്ട് പേര് സിറ്റി പോലീസിന്റെ പിടിയില്‍. മുട്ടത്തറ വില്ലേജില്‍ കമലേശ്വരം വാര്‍ഡില്‍ ആര്യന്‍കുഴി ഏ.ആര്.എ 83ല്‍ താമസം ഷാജഹാന് (50), വിന്‍ഷാദ് (33) എിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ പൂന്തുറ പോലീസ് പിടികൂടി, അറസ്റ്റ് രേഖപ്പെടുത്തിയത്.
![](https://mediavoiceonline.com/wp-content/uploads/2019/02/12.jpg)
തമിഴ്നാട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയടെ പുകയില ഉത്പങ്ങള്‍ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കി ചെറിയ ഇടവഴികളില്‍ കൂടി വാഹനങ്ങളില്‍ എത്തിച്ച് ഇവരുടെ വീട്ടില്‍ എത്തിച്ച ശേഷം തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലുമുള്ള കച്ചവടക്കാര്‍ക്ക് മൊത്തമായും ചില്ലറയായും വില്‍ക്കുന്നതാണ് ഇവരുടെ രീതി. ബിസ്ക്കറ്റ്, മിഠായി തുടങ്ങിയ ഉത്പങ്ങളുടെ മൊത്തക്കച്ചവടം നടത്തുന്ന ഇവര്‍ അതിന്റെ മറവിലാണ് പുകയില ഉത്പങ്ങളുടെ കച്ചവടവും നടത്തിയിരുന്നത്.
തലസ്ഥാന നഗരിയിലെ ലഹരി വില്‍പ്പനയും, മറ്റു കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സ് ആവിഷ്കരിച്ച ‘ഓപ്പറേഷന് കോബ്ര’ എന്ന സ്പെഷ്യല്‍ ഡ്രൈവ് കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. ഓപ്പറേഷന് കോബ്രയുടെ ചുവട് പിടിച്ച് തലസ്ഥാന നഗരിയിലെ ലഹരി വില്‍പ്പനക്കാരെ പിടികൂടുന്നതിനായി തുടരുന്ന ശക്തമായ ലഹരി വേട്ടയിലാണ് ഇവര്‍ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
നഗരത്തിലെ ചെറുതും വലുതുമായ മുഴുവന്‍ ലഹരി, പുകയില വില്‍പ്പനക്കാരുടെയും വിവരശേഖരണം നടത്തിയിട്ട്ണ്ടെന്നും അവര്‍ ഷാഡോ പോലീസ് നിരിക്ഷണത്തിലാണെന്നും കഞ്ചാവ്, പുകയില വില്‍പ്പനക്കാരെ പിടികൂടുതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ട്ണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സിന്റെ നേതൃത്വത്തില്‍ ഡി.സി.പി. ആര്. ആദ്യത്യ, പൂന്തുറ എസ്.എച്ച്.ഓ സജികുമാര്‍, എസ്.ഐ സജിന്‍ ലൂയിസ്, ക്രൈം എസ്.ഐ വിനോദ് കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ ഏ.എസ്.ഐ ഗോപകുമാര്‍ ഷാഡോ ടീമാംഗങ്ങള്‍ എിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.