തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുതിനായി തമിഴ്നാട് പോലീസിനെയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വനിതാ പോലീസിനെയും ഇത്തവണ നിയോഗിച്ചു,
‘കോബ്രാ പട്രോള്‍’ എ ബൈക്ക് പട്രോളിങ്ങ് സംഘത്തില്‍ വനിതാ പോലീസുകാരെയും ഉള്പ്പെടുത്തയെന്നും, രാത്രിയും പകലുമായി ക്ഷേത്ര പരിസരത്തെ പ്രധാന വഴികളും, ഇടുങ്ങിയ വഴികളിലും ശക്തമായ പട്രോളിങ്ങ് നടത്തി പോലീസിന്റെ സാന്നിദ്ധ്യം ഇവര്‍ ഉറപ്പ് വരുത്തുമെന്നും, സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ശല്യമോ അതിക്രമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നുംസിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ് അറിയിച്ചു.
ക്ഷേത്രത്തിലെ തിരക്ക് മുതലാക്കി സ്തീകളുടെ കഴുത്തില്‍ കിടക്കു മാല പൊട്ടിക്കു തമിഴ്നാട്ടില്‍ നിന്നടക്കമുള്ള മാല പൊട്ടിപ്പ് സംഘത്തെ കണ്ടെത്തി പിടികൂടുന്നതിനായാണ് തമിഴ്നാട് പോലീസ് സംഘത്തെ നിയോഗിച്ചത്. ക്ഷേത്രങ്ങളിലെ തിരക്കിനിടയില്‍ മാല പൊട്ടിച്ചവരുടെ ഫോട്ടോയും വിശദവിവരങ്ങളുമായാണ് തമിഴ്നാട് പോലീസ് എത്തുന്നത്.ഇത്തരത്തിലുള്ള മാല മോഷണസംഘത്തെ ക്ഷേത്രത്തിനകത്തോ പരിസരങ്ങളിലോ കണ്ടാല്‍ ഉടന്‍ പിടികൂടുമെുന്നും, ഇത്തരക്കാരെ കണ്ടെത്തുതിനായി ഷാഡോ പോലീസ് സംഘത്തെയും ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും ഡൂട്ടിക്ക് നിയോഗിച്ചതായും കമ്മീഷണര്‍ അറിയിച്ചു.
![](https://mediavoiceonline.com/wp-content/uploads/2019/02/1-3.jpg)
ആറ്റുകാല്‍ പോലീസ് കണ്ട്രോള് റൂം ബഹു . എ.ഡി.ജി.പി. ശ്രീ. മനോജ് എബ്രഹാം ഐ.എ.എസ്. നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്യുന്നു .. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ .എസ് സുരേന്ദ്രന് ഐ.എ.എസ്., ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ മാരായ ശ്രീ .ആര് ആദിത്യഐ.എ.എസ്., ശ്രീ .രമേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സമീപം.
![](https://mediavoiceonline.com/wp-content/uploads/2019/02/2-1.jpg)
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്തെ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കി. ”കോബ്രപട്രോള്” എന്ന പേരിലായി 20 ബൈക്ക് പട്രോളുകള്‍ രാവും പകലും റോന്തു ചുറ്റി ക്രമസമാധാനം ഉറപ്പു വരുത്തും .ബൈക്ക് പട്രോളിംഗിന്റെ *ഫ്ലാഗ് ഓഫ് ചടങ്ങ് ബഹു. എ ഡി ജി പി ശ്രീ .മനോജ് എബ്രഹാം ഐപിഎസ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിര്‍വഹിച്ചു
![](https://mediavoiceonline.com/wp-content/uploads/2019/02/3.jpg)