തിരുവനന്തപുരം: കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ വീണ്ടും സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 80 കിലോ കഞ്ചാവ് പിടികൂടി. നഗരത്തിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന വന്‍ സംഘത്തിലെ രണ്ട് പേരെ വാഹന പരിശോധനക്കിടെ നേമം എസ്.ഐ അറസ്റ്റ് ചെയ്തു്. സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. . മധുര ഉസ്ലം പള്ളി കനാംപിള്ള തെരുവില്‍ താമസം വൈരമുത്തു (27) മധുര കൃഷ്ണനഗര്‍ തണ്ടുകാന് കുളം സ്വദേശി മലൈ ചാമി ( 42) എിവരാണ് നാല്പത് പൊതികളിലായി സൂക്ഷിച്ച 80 കിലയോളം കഞ്ചാവുമായി നേമം പള്ളിച്ചല്‍ ഭാഗത്ത് വച്ച് വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.നേമം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആന്ധ്രയില്‍ നിന്നും തമിഴ്നാട് വഴിയാണ് ഇവര്‍ കേരളത്തില്‍ കഞ്ചാവ് എത്തിക്കുന്നത്.
![](https://mediavoiceonline.com/wp-content/uploads/2019/02/2.jpg)
തിരുവനന്തപുരത്ത് ഈ വര്‍ഷം ഇതുവരെ ഏറ്റവും അധിക അളവില്‍ പിടികൂടിയ കഞ്ചാവ്യാവേട്ടയാണിതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ് അറിയിച്ചു. സിറ്റി പോലീസ് കമീഷണര്‍ നടപ്പിലാക്കിയ ‘ഓപ്പറേഷന് കോബ്ര” യുടെ ഭാഗമായി നഗരത്തില്‍ കഞ്ചാവ് മയക്ക് മരുന്നു വില്‍പ്പന നടത്തുന്നവരെ തുടര്‍ച്ചയായി പിടികൂടിയിരുന്നു. അവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊത്ത വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് ദിവസങ്ങളോളം നിരീക്ഷണം നടത്തി, നീക്കങ്ങള്‍ പിന്തുടര്ന്നാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 20 ലക്ഷത്തോളം വില വരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
തലസ്ഥാനത്തെ ചെറികിട കച്ചവടക്കാര്‍ക്ക് നല്‍കാനാണ് ഇവര്‍ കാര്‍ മാര്‍ഗ്ഗം കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങാനായി ബന്ധപ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ കുറ്റകൃത്യങ്ങള്‍ തടയുതിനും, ക്രിമിനല്‍ സംഘങ്ങളെ ഉന്മൂലനം ചെയ്യുതിനും, ലഹരി വില്‍പ്പന തടയുന്നതിനുമായി സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സ് ആവിഷ്കരിച്ച ‘ഓപ്പറേഷന് കോബ്ര ‘ എ സ്പെഷ്യല്‍ ഡ്രൈവ് കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. അതിന്റെ ഭാഗമായി നിരവധി സാമൂഹ്യ വിരുദ്ധരും, ലഹരി വില്‍പ്പനക്കാരും, വാറണ്ട് കേസ്സ് പ്രതികളും പിടിയിലാകുകയും ചെയ്തു. ഓപ്പറേഷന് കോബ്രയുടെ ചുവട് പിടിച്ച് തലസ്ഥാന നഗരിയിലെ ലഹരി വില്‍പ്പനക്കാരെ പിടികൂടുതിനായി തുടരുന്ന ശക്തമായ ലഹരി വേട്ടയിലാണ് ഇവര്‍ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
നഗരത്തിലെ ചെറുതും വലുതുമായ മുഴുവന്‍ ലഹരി വില്‍പ്പനക്കാരുടെയും വിവരശേഖരണം നടത്തിയിട്ടുണ്ടെന്നും
അവര്‍ ഷാഡോ പോലീസ് നിരിക്ഷണത്തിലാണെന്നും കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടുതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന് ഐ.പി.എസ്സിന്റെ നേതൃത്വത്തില്‍ ഡി.സി.പി ആദിത്യ
ഐ.പി.എസ്സ് കട്രോള്‍ റൂം അസി: കമ്മീഷണര്‍ സുരേഷ് കുമാര്‍.വി.നേമം സി .ഐ.പ്രദീപ്, എസ് ഐ മാരായ സജി, സഞ്ചുജോസഫ്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, എ.എസ്.ഐ. ഗോപകുമാര്‍ ,ഷാഡോ ടീമംഗങ്ങള്‍ എിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കി.