കൈക്കുഞ്ഞുമായി യാത്ര ചെയ്യവേ കുഞ്ഞിന്റെ കാലിലെ സ്വര്‍ണക്കൊലുസ് മോഷ്ട്ടിക്കാന്‍ ശ്രമിച്ച, നിരവധി പിടിച്ച്പറി കേസുകളിലെ പ്രതി പിടിയിലായി.
കൊല്ലം, മൈനാഗപ്പള്ളി, കാരിയക്കോടിനടുത്ത് പാലക്കോട്ടു വീട്ടില്‍ താമസക്കാരനായ റഷീദിന്റെ മകള്‍ 9 മാസം പ്രായമുള്ള രൈഖാനയുടെ കൈയില്‍ കിടന്ന പാദസരമാണ് മോഷ്ട്ടിക്കാന്‍ ശ്രമിച്ചത്.
40 വയസുകാരനായ ഷാനവാസ് എന്നറിയപ്പെടുന്ന ( ഷാനു ) കഠിനംകുളം ചാന്നങ്കര സാമീറാ മനസില്‍ താമസം സലീമിന്റെ മകനെയാണ് തമ്പാനൂര്‍ എസ്.ഐ. വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഖം അറസ്റ്റ് ചെയ്തത്.
നിലവില്‍ ഇയാള്‍ക്ക് ആറ്റിങ്ങല്‍, മംഗലാപുരം, കഴക്കൂട്ടം, മെഡിക്കല്‍കോളേജ്, കന്റോന്‍മെന്റ്, ഫോര്‍ട്ട്, തമ്പാനൂര്‍, എന്നീ സ്റ്റേഷനുകളില്‍ കന്ജാവ് കടത്ത്, മോഷണം തുടങ്ങിയവയ്ക്ക് നിരവധി കേസുകള്‍ ഉണ്ട്.
ഷാനവാസ് @ ഷാനു