അടുത്തകാലത്ത് കേരളത്തിലുണ്ടായ ചില ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇടയ്ക്കിടെ സംഭവിക്കാറുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെപ്പോലും നാണിപ്പിക്കുതാണെ് പറയണം. കൃത്യമായ കാരണം അറിയാതെ, അതന്വേഷിക്കാതെ ആരെങ്കിലും വിടുവായത്തമടിച്ചുവിടുന്നത് കേട്ട് ചാടിക്കയറി നിരപരാധികളെ പോലീസ് മുറയെക്കാളും ഭീകരമായി കൈയേറ്റം ചെയ്യുകയോ ആടിനെ പട്ടിയാക്കുന്നത്പോലെ തേജോവധം ചെയ്യുകയോ ചെയ്യുന്ന പ്രവണത നിയന്ത്രിക്കപ്പെടേണ്ടു ഘട്ടം വരെയെത്തിക്കഴിഞ്ഞു. വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നിലും കലാപം പോലുള്ള കൊടിയ സംഘകുറ്റകൃത്യങ്ങളില് വളരെ പിന്നിലും നില്ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിരപരാധികള്‍ക്ക് ജീവഹാനി നേരിടുത് സാമൂഹിക ജീവിതത്തിന്റെ ഭദ്രത പരിരക്ഷിക്കുന്ന കാര്യത്തില്‍ നാം മലയാളികള്‍ നിലനിര്‍ത്തിയിരുന്ന ധാര്‍മ്മിക നീതിബോധവും വിശ്വാസ്യതയും സദാചാരമൂല്യങ്ങളും എല്ലാം ജലരേഖകകളായോ എന്ന് ചിന്തിക്കാനിടയാക്കുന്നു . അതീവഗുരുരുതരമായ ഈ അവസ്ഥക്ക് നിരവധി ഉദാഹരണങ്ങളാണുള്ളത്. ഒരുപക്ഷേ ഒറ്റപ്പെട്ട സംഭവങ്ങള്‍ മുമ്പും ഉണ്ടായിരുന്നേക്കാം. ബസ്സ്റ്റാന്‍ഡുകളിലും മറ്റ് ആള്‍ക്കൂട്ട കേന്ദ്രങ്ങളിലുമൊക്കെ പോക്കറ്റടിക്കാരനെന്നോ മോഷ്ടാവെന്നോ പേരില്‍ പിടിക്കപ്പെടുവരെ കാണുവരെല്ലാം ആക്രമിക്കുതുപോലുള്ള സംഭവങ്ങള്‍. പക്ഷേ കാലം ഏറെ മാറിയിട്ടും അത്തരം പ്രവണതയ്ക്ക് വലിയ മാറ്റം വന്നിട്ടില്ല എന്നതാണ് ആള്‍ക്കൂട്ടത്തിന്റെ ആ മനഃശാസ്ത്രം വ്യക്തമാക്കുത്. ജീവിതരീതികളിലും സംസ്കാരത്തിലും ഉന്നതവിദ്യാഭ്യാസത്തിലും ഭക്ഷണരീതികളില്‍ പോലും നമ്മള് ലോകത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് വികൃതമായ അടിസ്ഥാന മാനസികവ്യാപാരങ്ങള്‍ മാറിയിട്ടില്ല എന്ന്അനുഭവങ്ങള് ബോദ്ധ്യപ്പെടുത്തുത്. ഇത്തരം വേവലാതികള്‍ സാമാന്യജനത്തെ അസ്വസ്ഥമാക്കുകയും വേട്ടയാടുകയും ചെയ്യുതിനിടയിലാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും സമാനദുരന്തങ്ങള്‍ സമൂഹമനസാക്ഷിക്ക്മുന്നില് നടുക്കമാകുന്ന തും. വയനാട്ടിലെ പാവം ദരിദ്രനാരായണനായ ചെറുപ്പക്കാരന് മധുവിന്റെ കൊലപാതകം ഏറ്റവും നീചമായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഓര്‍മ്മയാണ്. ആ പാവം പട്ടിണിക്കാരന്റെ ജീവനപഹരിച്ച പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും ആ വ്യക്തിക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഹനിച്ചതിന് എന്ത് മറുപടിയാണ് നമുക്ക് നല്‍കാനുള്ളത്…..?!ആരാണുത്തരവാദി…!? എന്താണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ചെയ്യാനാവുക..!? വിശപ്പിന്റെ കാഠിന്യത്താല്‍ ആഹാരം അപഹരിച്ച സാധുവിനെ മഹാകുറ്റവാളിയാക്കി ചിത്രീകരിക്കുകയും ബന്ധിതനാക്കി ദീര്‍ഘദൂരം നടത്തിഅപമാനിതനാക്കുകയും കൂടാതെ ജീവനപഹരിക്കുകയും വരെയാകുമ്പോള്‍ മണിക്കൂറുകള്‍ നീണ്ട ആ കുറ്റവിചാരണയും ശിക്ഷാനടത്തിപ്പും ഏത് സാമൂഹ്യശാസ്ത്രപഠനത്തിന്റെ പരിധിയിലാണ് ഉള്പ്പെടുത്തേണ്ടിവരുക..?
മറുനാട്ടില്‍ നിന്ന് തൊഴില്‍തേടി കേരളത്തില്‍ വന്ന് ജീവിക്കുന്ന പാവത്തിനെ ദുരാചാരഗുണ്ടകള് നാടന്‍ പോലീസ് ചമഞ്ഞ് കയ്യേറ്റം ചെയ്തും ചോദ്യംചെയ്തും കൊലപ്പെടുത്തിയത് പിന്നെക്കേള്ക്കേണ്ടിവന്ന മറ്റൊരു തുറന്ന ശിക്ഷാവിധി. തെങ്ങുള്ള നാട്ടില്‍കൂടി തേങ്ങകൊണ്ടുപോകാന് പാടില്ല എന്ന പഴഞ്ചന്‍ ചെല്ലിനെ ഓര്‍മ്മിപ്പിക്കുന്ന തൊടുന്യായം. പണിചെയ്ത് കൂലിയായിക്കിട്ടിയ പണംകൊടുത്ത് പാചകംചെയ്ത്കഴിക്കാന് ആര്‍ത്തിയോടെ കൊണ്ടുപോകുന്ന ഇറച്ചിക്കോഴിയെ കണ്ടപ്പോള്‍ അത് മോഷ്ടിച്ചതാണെും അത് കൈവശം വച്ചിരിക്കുന്ന യാള്‍ കോഴിക്കള്ളനാണെന്നും പണിക്ക്പോകാതെ വഴിവക്കില്‍ യാത്രക്കാര്‍ക്ക് ശല്യമായിതങ്ങുന്ന ദുരാചാരഗുണ്ടകള്ക്ക് ‘ഉള്‍ബോദ്ധ്യം’ വന്നു. പിന്നെ വിധികല്പ്പിക്കുകയേ വേണ്ടു. തുടര്‍ന്നു ന്യായവിസ്താരം നടത്തി അടിച്ചുകൊല്ലുക എന്ന പരസ്യശിക്ഷാവിധി നടപ്പിലാക്കുമ്പോള്‍ മലയാളിയുടെ സാമൂഹ്യമനഃശാസ്ത്രത്തിന്റെ ആരോഗ്യം വെല്ലുവിളിനേരിടുന്നു വെന്ന് നിസംശയം പറയേണ്ടിവരുന്ന സന്ദര്‍ഭമാണിത്.
ഏറ്റവും ഒടുവില്‍ കേട്ടതാണേറെ വിചിത്രം. ആധുനിക മാദ്ധ്യമത്തിന്റെ ഉപയോഗം ഏറിയതോടുകൂടി പ്രചാരണം വളരെ എളുപ്പമായി ദുരാചാരസേനയ്ക്ക്. നിമിഷനേരംകൊണ്ട് രാജ്യദേശാതിര്ത്തികള്ക്കപ്പുറത്തേക്ക് തങ്ങളുടെ ദൗത്യമെത്തിക്കാന് സേനയ്ക്ക് കഴിയുന്നു അവര്‍ക്ക് ഉത്സവസമാനമായ ആഘോഷത്തിനും സൗകര്യമൊരുക്കിക്കൊടുക്കുന്നു . തെറ്റോ ശരിയോ, നേരോ നുണയോ എതൊന്നും ഈ ദുരാചാരപ്പടയ്ക്ക് വിഷയമല്ല. അതിപരിശ്രമശാലിയും മിടുക്കിയും കോളജ് വിദ്യാര്‍ത്ഥിനിയുമായ ഹനാന് എന്ന പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടിവന്ന മാനഹാനിയും ദുഃഖവും നാമെല്ലാം കണ്ടതാണ്. ഭാഗ്യത്തിന് ആരോഗ്യവും ജീവനും അപകടപ്പെട്ടില്ല എന്നത് സമാധാനം. പക്ഷേ വസ്തുതാവിരുദ്ധമായ പ്രചരണം കാട്ട്തീ പോലെ പടര്തിന് ഉത്തരവാദിത്വം ദുരാചാരപ്പടയുടെ പരസ്യവിചാരണയാണ്. അപമാനിതമാക്കപ്പെടുന്ന വ്യക്തി ജീവന് ത്യജിച്ചിരുന്നുവെങ്കില് സത്യം തെളിയുന്നതോടുകൂടി പിന്നെദുരാചാരപ്പടയുടെ പശ്ചാത്താപത്തിനെന്തു വില..? എന്തുപയോഗം…?
മേല്പറഞ്ഞ സംഭവങ്ങളിലെ യഥാര്ത്ഥപ്രതികള്ക്ക് തക്കതായശിക്ഷകിട്ടണം..അവിടെയും നിരപരാധികള്‍ കുടുങ്ങരുത്… നിയമവ്യവസ്ഥയുടെ സംശുദ്ധമായ നടപടിക്രമങ്ങളില്‍ ജനത്തിന് വിശ്വാസം വരണമെന്ന കാര്യം കാണണം. കാരണം തങ്ങള്‍ ശിക്ഷിക്കാന്‍ മുതിരുന്നത്, ഏതായാലും പലകേസുകളിലും പ്രതികള്‍ നിയമപഴുതുകളിലൂടെ രക്ഷപ്പെടും.. അതിന്മുമ്പ് തങ്ങളുടെ വക ഇത്രയെങ്കിലുമിരിക്കട്ടെ എന്ന ദുരാചാരപ്പടയുടെ തെറ്റായ തോലുമാകാം.
ദുരാചാരപ്പടയെന്ന ദുഷ്ടബുദ്ധി ഇനിയും മനസിലവശേഷിക്കുവരോടൊരു വാക്ക്…
ഇത് കേരളമാണ്..ദൈവത്തിന്റെ സ്വന്തം നാട്.. സമാധാനത്തിന്റെ പറുദീസ….
ഈ സ്വര്‍ഗ്ഗത്തെ തകര്‍ക്കരുത്..അതല്ലെങ്കില്‍ നാളെ…..
നിങ്ങളുടെ പ്രിയ മക്കളും അകാരണമായി ഇരയാക്കപ്പെടും….തീര്‍ച്ച.
![](https://mediavoiceonline.com/wp-content/uploads/2019/01/alex.jpg)
ഡോ. അലക്സ് വള്ളികുന്നം