ജനകീയ രാഷ്ട്രീയ പ്രവര്‍ത്തകനും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രൊഫ. കെ.വി. തോമസ് എം. പി., രാഷ്ട്രീയ – സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാജു എബ്രഹാം എം.എല്‍.എ., മര്‍മ്മ ചികിത്സാരംഗത്തും ആതുര സേവനരംഗത്തും പ്രതിഭ തെളിയിച്ച ഡോ. കെ. യോഗിദാസ്, സ്ത്രീവിദ്യാഭ്യാസത്തിനും സാമൂഹിക നവോത്ഥാനത്തിനും ഊന്നല്‍ നല്കിയ മദര്‍ തെരേസയുടെ ഉന്നത വിദ്യാഭ്യാസ സംരംഭമായ സെന്റ് തെരേസാസ് കോളേജിന്റെ സാരഥ്യം കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയപൂര്‍വ്വം മുന്നോട്ടു കൊണ്ടുപോകുന്ന പ്രതിഭ ഡോ. സജിമോള്‍ അഗസ്റ്റിന് എന്നിവരെയാണ് 20 17ലെ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കുന്നത്. അംബാസിഡര്‍ (Ret.) ടി. പി. ശ്രീനിവാസന് ചെയര്‍മാനായും ബാലു കിരിയത്ത്, ടി.പി.ശാസ്തമംഗ ലം,, അലക്സ് വള്ളികുന്നം, കേണല്‍ ചന്ദ്രന് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രൊഫ. കെ.വി. തോമസ് എംപി
1970 മുതല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രവര്ത്തകന്, 1977 മുതല്‍ കെ.പി.സി.സി. അംഗം. 1978 – 87 കാലത്ത് എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി. 1984 ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 84 മുതല്‍ എ.ഐ.സി.സി. അംഗം. 87 – 2001 എറണാകുളം ഡി.സി.സി. പ്രസിഡന്റ്. രണ്ട് പ്രാവശ്യം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 – 2004 കേരള ടൂറിസം ഫിഷറീസ് മന്ത്രി . 2009-ല്‍ കേന്ദ്ര മന്ത്രി. 2012-ല്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി.
തൊഴില്‍രംഗം, ടൂറിസം, മത്സ്യബന്ധനവികസനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സാഹിത്യ – സാംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിദ്ധ്യം.
മീഡിയ വോയ്സ് പ്രൊഫ. കെ.വി. തോമസിനെ 2017 ലെ ഒരു വിശിഷ്ട വ്യക്തിയായി തിരഞ്ഞെടുത്ത് സാഭിമാനം ആദരിക്കുന്നു.
റാന്നി മണ്ഡലങ്ങളിലെ നൂറേക്കര്‍ സ്ഥലം ഏറ്റെടുത്ത് റബ്ബര്‍ പാര്‍ക്ക് തുടങ്ങാന്‍ നേതൃത്വം നല്കി. മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, ഓട്ടോ, ടാക്സി തൊഴിലാളി യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.ഐ (എം) പത്തനംതിട്ട ജില്ലാ സെക്രട്ടെറിയേറ്റ് അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ച് വരുന്നു.
മീഡിയ വോയ്സ് രാജു എബ്രഹാമിനെ 2017 ലെ ഒരു വിശിഷ്ട വ്യക്തിയായി തിരഞ്ഞെടുത്ത് സാഭിമാനം ആദരിക്കുന്നു.
രാജു എബ്രഹാം എം.എല്‍.എ
1996 മുതല്‍ തുടര്‍ച്ചയായി 22 വര്‍ഷം റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എല്‍.എ. ഇപ്പോള്‍ നിയമസഭ പെറ്റീഷന് കമ്മിറ്റി ചെയര്മാന്.
ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പ റിവര്‍ ആക്ഷന്‍ പ്ലാന്‍ എന്നിവയുടെ ഉപജ്ഞാതാവ്, ഗവി എന്ന ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് നേതൃത്വം നല്കി. കക്കാട്, അള്ളുങ്കല്‍, കാരിക്കയം, പെരുനാട്, പെരുന്തേനരുവി എീ വൈദ്യുത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നേതൃത്വം നല്കി.
റാന്നി മണ്ഡലത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. അട്ടത്തോട് ആദിവാസി സ്കൂള്‍ യാഥാര്‍ത്ഥ്യമാക്കി. അങ്കമാലി, എരുമേലി, പുനലൂര്‍ റെയില്‍പാത നിര്‍മ്മാണ ആക്ഷന്‍ കൌണ്‍സില്‍ രക്ഷാധികാരി.
ഡോ. കെ. യോഗി ദാസ്
സിദ്ധമര്‍മ്മ ചികിത്സാ വിദഗ്ദ്ധന്. ചേര്‍ത്തല താലൂക്കിലെ വള്ളാട്ട് ആയൂര്‍വേദ കുടുംബത്തില്‍ ജനനം. വിദഗ്ദ്ധ പാരമ്പര്യ ചികിത്സാ ഗുരുക്കന്മാരുടെ ശിഷ്യത്വം.
സിദ്ധ വൈദ്യഗുരു സുധീര്‍ വൈദ്യന്റെ 22 വര്‍ഷകാലത്തെ ശിക്ഷണം. എം.ബി.ബി.എസ്. ബിരുദം നേടിയശേഷം സിദ്ധവൈദ്യത്തിലേക്ക് തിരിഞ്ഞത് ഈ ഗുരു വഴിയാണ്. തുടര്‍ന്നു മര്‍മ്മ ചികിത്സയില്‍ ഗവേഷണം. ഒപ്പം സാമൂഹ്യ സേവനവും നടത്തുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം, രോഗികള്‍ക്ക് സാമ്പത്തിക സഹായം, വൃദ്ധസദനം, അനാഥമന്ദിരം എന്നിവയുടെ നടത്തിപ്പ്, എന്നിവയില്‍ പ്രവര്‍ത്തനം. മര്‍മ്മ ചികിത്സാരംഗത്തെ വിദഗ്ദ്ധനായ ഒരു സ്കൂളും ചികിത്സയ്ക്കായി മൂന്ന് ആശുപത്രികളും നടത്തി വരുന്നു.
മീഡിയ വോയ്സ് ഡോ.കെ. യോഗി ദാസിനെ 2017 ലെ ഒരു വിശിഷ്ട വ്യക്തിയായി തിരഞ്ഞെടുത്ത് സാഭിമാനം ആദരിക്കുന്നു.
2006 മുതല്‍ ഊര്‍ജ്ജതന്ത്രവിഭാഗം അദ്ധ്യക്ഷയായി സേവനം അനുഷ്ഠിച്ചുവന്ന ഡോ. സജിമോള്‍ അഗ്സറ്റിന്, കോളേജിന്റെ കണ്ട്രോളര് ഓഫ് എക്സാമിനേഷന്സുമായിരുന്നു. യു.ജി.സി എക്സ്പോര്ട്ട്ഓട്ടോണമി എക്സറ്റന്ഷന് കമ്മിറ്റി മെമ്പര്‍, പ്രിന്‍സിപ്പല്‍സ് ഓഫ് കോളേജസ് ഇന്‍ കേരളയുടെ ട്രഷറര്‍, ഓട്ടോണമസ് കോളേജ് കണ്‍സോര്‍ഷ്യം ട്രഷറര്‍ എന്നിവ മുപ്പതുവര്‍ഷത്തെ അദ്ധ്യാപന ജീവിതത്തിലെ ചില പൊന്തൂവലുകള് മാത്രം. പതിനൊന്ന് വര്‍ഷത്തെ ഗവേഷണ പരിചയവും ഇരുപതോളം ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മൂല്യവത്തായ പ്രബന്ധങ്ങളും സ്വന്തമായുണ്ട്.
ഡോ. സജിമോള്‍ അഗസ്റ്റിന്
സ്ത്രീവിദ്യാഭ്യാസത്തിനും സാമൂഹിക നവോത്ഥാനത്തിനും ഊന്നല്‍ നല്കിയ മദര്‍ തെരേസയുടെ ഉന്നതവിദ്യാഭ്യാസ സംരംഭമായ സെന്റ് തെരേസാസ് കോളേജിന്റെ സാരഥ്യം കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോകുന്ന പ്രതിഭയാണ് ഡോ. സജിമോള്‍ അഗസ്റ്റിന്.
തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പ്രബന്ധ രചനയ്ക്കുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡിനും അര്‍ഹയായി. സാമൂഹ്യസേവനത്തിനായി സെന്റ് തെരേസാസ് കോളേജില്‍ രൂപീകരിക്കപ്പെട്ട തെരേസ്യന്‍ റൂറല്‍ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ കണ്‍വീനര്‍, പാരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുതിനായി രൂപീകരിക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ സാമൂഹ്യസേനയായ ഭൂമിത്ര സേനാക്ലബ്ബ്, പ്രകൃതിയും മനുഷ്യനും കൈകോര്‍ത്ത് സാമൂഹിക വികസനത്തിന് പ്രേരകമാകുന്ന സൊസൈറ്റി ഓഫ് തെരേസ്യന്‍ ഫോര്‍ എന്വയന്മെന്റ് പ്രൊട്ടക്ഷന്‍ എന്നിവയുടെ കോ-ഓര്‍ഡിനേറ്ററുമാണ് ഡോ. സജിമോള്‍ അഗസ്റ്റിന്,ശുചിത്വഹരിത പുരസ്കാരം, പരിസ്ഥിതിമിത്ര അവാര്‍ഡ്, സ്ത്രീവിദ്യാഭാസത്തിന് ഊന്നല്‍ നല്കുന്ന മികച്ച കലാലയ പുരസ്കാരം എന്നിവ സെന്റ് തെരേസാസ് കോളേജിന് കൈവരിക്കാന്‍ സാധിച്ചത് ഡോ. സജിമോള്‍ അഗസ്റ്റിന്റെ പ്രയത്നഫലം കൊണ്ടാണ്. പതിനാറ് പുതിയ കോഴ്സുകള്‍ക്കും ഒന്‍പത് ഇന്റര്‍നാഷണല്‍, 24 നാഷണല്‍ സെമിനാറുകളുമായി വിദ്യാഭ്യാസകരാര് ഒപ്പിടുതിനും പാഠ്യഅനുബന്ധ പ്രവര്‍ത്തങ്ങള്‍ക്കായി വിദേശത്തേക്ക് വിദ്യാര്‍ത്ഥിനികളെ അയക്കുതിനും വിദേശവിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പഠനാവസരം ഒരുക്കുതിനും മുന്‍കയ്യെടുത്തു. ദരിദ്ര
വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യാഭ്യാസത്തിനുവേണ്ടി സാമ്പത്തിക സഹായം നല്കല്, ഭവനനിര്‍മ്മാണം, തൊഴില്‍ പരിശീലനം എന്നിവയും ടീച്ചറുടെ പ്രവര്‍ത്തന മേഖലകളില്‍പ്പെടുന്നു.
വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹികമാറ്റം സാധ്യമാകൂ എന്ന്ഉറച്ച് വിശ്വസിക്കുന്ന ഡോ. സജിമോള്‍ അഗസ്റ്റിന് വിവിധ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്.
മീഡിയ വോയ്സ് ഡോ.സജിമോള്‍ അഗസ്റ്റിനെ 2017 ലെ ഒരു വിശിഷ്ട വ്യക്തിയായി തിരഞ്ഞെടുത്ത് സാഭിമാനം ആദരിക്കുന്നു.