തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന എ.എന്‍.രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. വലിയ പൊലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.