പേരൂർക്കട ജി.ജി.എച്ച്.എസ്.എസിലെ SPC കേഡറ്റുകൾ ഇന്ന് വന മുത്തശ്ശി പത്മശ്രി ലക്ഷ്മിക്കുട്ടി അമ്മയോടൊപ്പം ഒരു ദിവസം പങ്കിട്ടു. കാട്ടറിവുകൾ തേടിയുള്ള കേഡറ്റുകളുടെ യാത്രയിൽ തന്റെ കുട്ടിക്കാലം മുതലുള്ള ഒട്ടേറെ അനുഭവങ്ങൾ വന മുത്തശ്ശി പങ്കുവച്ചു. വിദ്യാഭ്യാസ കാലം മുതൽ പത്മശ്രീ വരേയുള്ള തന്റെ ജീവിതത്തിലെ അനുഭവങ്ങളേയു ദുരിതങ്ങളേയും ത്യാഗങ്ങളേയു അവർ വിശദമാക്കി. വിഷചികിത്സയിലൂടെ ആയിരങ്ങളുടെ ജീവൻ രക്ഷിച്ചത് അഭിമാനത്തോടെ അവർ വിവരിച്ചു. ക്രൂര മൃഗങ്ങൾ വിഹരിക്കുന്ന കാട്ടിൽ അവയിൽ നിന്ന് രക്ഷപ്പെടാനും ചെറു മൃഗങ്ങളെ വില്ലും കല്ലും ഉപയോഗിച്ച് തുരത്തുവാനും മുത്തശ്ശി ഉപയോഗിച്ച രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി വിവിധ തരം കാട്ടുചെടികളേയും അവയുടെ ഔഷധ ഗുണങ്ങളേയും പറ്റി വിവരിച്ചു കൊടുത്തു. പഴയ കാല സംഗീത ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയ ലക്ഷ്മിക്കുട്ടിയമ്മ കുട്ടികൾക്കായി പാട്ടു പാടിക്കൊടുത്തു.തുടർന്ന് പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ കേഡറ്റുകൾ പൊന്നാട അണിയിച്ച് ആദരിച്ചു.cpo സുജാ തോമസ്, Dl മാരായ ഷാജി, ശ്രീകുമാർ , സംഗീത നേതൃത്വം നൽകി
![](https://mediavoiceonline.com/wp-content/uploads/2018/11/IMG-20181103-WA0012.jpg)
![](https://mediavoiceonline.com/wp-content/uploads/2018/11/IMG-20181103-WA0010.jpg)
![](https://mediavoiceonline.com/wp-content/uploads/2018/11/IMG-20181103-WA0008-1.jpg)