പുസ്തക പരിചയം
ഹൃദയത്തെ നോവിച്ചവര്‍ പകരം തന്നത്, കഥയുടെയും കവിതയുടെയും വിത്തുകള്‍. മനസിന്റെ മുറിവാഴങ്ങളില്‍ ഒളിച്ചിരുന്ന വിത്തുകള്‍ അക്ഷരപ്പാടങ്ങളില് മുളച്ചുപൊങ്ങി.
കൊയ്തെടുത്തവ പാറ്റിക്കൊഴിച്ചപ്പോള് സമകാലജീവിതത്തിന്റെ അടയാളക്കല്ലുകള്‍ പോലെ ചിലതുമാത്രം ബാക്കിയായി.
വായനയുടെ പുതുവസന്തമായ സാമൂഹ്യമാദ്ധ്യമങ്ങളിലും ചിരപരിചിതമായ അച്ചടിമാദ്ധ്യമങ്ങളിലുമായി ചിതറിക്കിടന്ന കവിതകള്‍ കോര്‍ത്തിണക്കി പുസ്തക രൂപത്തില്‍ പുറത്തിറക്കുകയാണ്.
ഈ കൃതി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സൌമനസ്യം കാണിച്ച പ്രിയകവി പ്രഭാവര്‍മ്മയോടുള്ള സ്നേഹാദരങ്ങള്‍ മനസ്സില്‍ നിറച്ചുകൊണ്ട്, സോനമാര്‍ഗ്ഗിലെ ചെമ്മരിയാടുകളെ വായനക്കാരുടെ കൈകളില്‍ എത്തിക്കുന്ന സാഹിത്യപ്രവര്‍ത്തക സഹകരണ സംഖത്തിന് നന്ദി പറഞ്ഞുകൊണ്ട് ,
പ്രിയവായനക്കാര്‍ക്കായി,
സ്നേഹാദരങ്ങളോടെ
എസ്.സരോജം.
പ്രണയം
ആണും പെണ്ണും
കാമമെന്ന
അടിസ്ഥാനശിലമേല്
പണിതുയര്‍ത്തുന്ന സങ്കല്പഗോപുരം.
ആവേശത്തിരയടങ്ങിയാല്‍
നൂറുനൂറു നുണകളാല്‍
ആണയിട്ടുറപ്പിക്കുന്ന
ആത്മവഞ്ചന.
പിന്നെ,
പരസ്പരം
പഴിചാരി
പിരിയാം.
അല്ലെങ്കില്‍
ആദര്‍ശപ്രണയമെന്ന
ബലിക്കല്ലില്‍
തലവച്ചു കിടക്കാം.
![](https://mediavoiceonline.com/wp-content/uploads/2018/10/2.jpg)