ആലപ്പുഴ: ശബരിമലയില്‍ പ്രായപരിധികള്ക്ക് അതീതമായി സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന എന്ന് സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുപ്രീം കോടതി വിധി അംഗീകരിക്കേണ്ടി വരുമെന്നും എന്നാല്‍ വിധി നടപ്പാക്കാന്‍ ചില പ്രായോഗികബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ സൗകര്യങ്ങള്‍ പരിമിതമാണ്, സ്ത്രീകള്‍കൂടി എത്തിയാല്‍ എങ്ങനെ സര്‍ക്കാരിനും ബോര്‍ഡിനും കൈകാര്യം ചെയ്യാനാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഒരു പ്രത്യേക പ്രായത്തിനിടയിലുള്ള സ്ത്രീകളെ വിലക്കുന്നത് ശബരിമലയിലെ ആചാരങ്ങളില്‍ അവിഭാജ്യ ഘടകമല്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. വിശ്വാസത്തില്‍ വിവേചനം പാടില്ലെന്നും ശബരിമലയിലെ ആചാരം വിവേചന പരമാണെന്നും കോടതി പറഞ്ഞു. ദീര്‍ഘകാലമായി തുടരുന്ന കാത്തിരിപ്പുകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമാണ് ഇതോടെ അറുതിയായത്. ഭരണഘടനാ ബഞ്ചിലെ അഞ്ചില്‍ നാലുപേരാണ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചത്.