റാന്നി: കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യ ജീവനും കൃഷിക്കും ഭീഷണിയാകുതിനെതിരേ നാട്ടുകാര്‍ സംഘടിക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം പെറ്റുപെരുകി നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയ പന്നിയടക്കമുള്ള കാട്ടുമൃഗങ്ങളെ വന്യമൃഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
കഴിഞ്ഞ ദിവസം തെക്കേപ്പുറം മേലേപ്പുരയില്‍ മാത്തുക്കുട്ടിയെ പന്നി ആക്രമിച്ച് കൊലപ്പെടുത്തിയത് ദാരുണ സംഭവമായിപ്പോയി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെ നാട്ടിന് പുറങ്ങളില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ നിയമ നടപടി കൊണ്ടുവരണം. അതോടൊപ്പം നാട്ടിന്‍പുറങ്ങളില്‍ ഇവ പെറ്റുപെരുകാന്‍ ഇടയൊരുക്കുന്ന കൃഷിയിടങ്ങളിലേയും റബര്‍ തോട്ടങ്ങളിലേയും കാട് സമയാസമയങ്ങളില്‍ നീക്കം ചെയ്യണം.
കാട്ടുമൃഗങ്ങളുടെ ആക്രമണം തടയണം എന്നാവശ്യപ്പെട്ട് നാട്ട്കാരുടെ യോഗം ചേര്‍ന്ന് തെക്കേപ്പുറം ഭാഗങ്ങളിലെ റബ്ബര്‍ തോട്ടങ്ങളിലെ കാട് അടിയന്തിരമായി നീക്കണം എന്ന സുപ്രധാന തീരുമാനം എടുത്തു.
പിറ്റേു തന്നെ എം.പി, എം.എല്‍.എ , പഞ്ചായത്ത് പ്രസിഡന്റ് ,കുടുംബശ്രീ , നാട്ട്കാര് എന്നിവരുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ചത് പുതിയൊരനുഭവമായിരുന്നു. ഉടമ സ്ഥലത്തില്ലാത്ത തോട്ടമാണ് അവര്‍ തെളിച്ചത് . മറ്റുള്ളവര്‍ എത്രയും വേഗം കാട് തെളിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.