തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സ്പെഷ്യല്‍ പോലീസ് പട്രോളിംഗ് ആന്‍ഡ് വെഹിക്കിള്‍ ചെക്കിന്റെ ഭാഗമായി തമ്പാനൂര്‍ RMS ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മോഷ്ട്ടിച്ച ബൈക്കുമായി എത്തിയ മൂന്നു വിദ്യാര്ദ്ധികള് പിടിയിലായി.
മൂന്നുപേര്‍ കയറിവന്ന ബൈക്ക് കൈകാണിച്ച് നിര്‍ത്താതെ പോകുകയും സംശയത്തെത്തുടര്‍ന്ന് അവരെ പിന്തുടര്ന്ന് പിടികൂടി വാഹനം പരിശോധിച്ചതില്‍ KL 22 രജിസ്റ്റര്‍ നമ്പരുള്ള Splendar Motor ബൈക്ക് ആണെന്ന് കാണുകയും, എന്നാല്‍ ഈ ബൈക്കിന്റെ ആര്.ടി. രേഖകള്‍ ഒരു ഓട്ടോറിക്ഷയുടെ നമ്പരാണെന്ന് മനസിലാക്കിയുള്ള അന്വേഷണത്തില്‍ ആനയറ വേണ്പാലവട്ടത്തിനടുത്തുള്ള പണിപൂര്‍ത്തിയാക്കാത്ത പാലത്തിന് സമീപം ഓം ചപ്പാത്തിക്കടയുടെ മുന്നില്‍ നിന്നും മോഷ്ട്ടിച്ച ബൈക്കാണെന്ന് കണ്ടെത്തി.
വെന്‍പാലവട്ടം സ്വദേശി ശ്രീകുമാറിന്റെതായിരുന്നു ബൈക്ക്.മൂന്നുപേരും കുറ്റക്രിത്യത്തില് പങ്കാളികളാനെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കി.
ഇവര്‍ നിലവില്‍ ശ്രീകാര്യം, മെഡിക്കല്‍ കോളേജ് , വട്ടപ്പാറ, പെരൂര്‍ക്കട എന്നിവിടങ്ങളിലായി 6 വാഹനമോഷണക്കേസുകളില്‍ പ്രതികളാണ്.
തമ്പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. വി.എ. ശ്രീകുമാര്‍, എസ്.ഐ. രതീഷ് ജെ. എസ്, എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.