പാലക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്് പാലക്കാട് പ്രസ് ക്ലബ് അംഗങ്ങള്‍ സ്വരൂപിച്ച 80,150 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് പ്രസ് ക്ലബ് പ്രസിഡന്റ് സി.കെ.ശിവാനന്ദന് കൈമാറി. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ മഴക്കെടുതിയില്‍ കൃത്യമായ വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങളെ കലക്ടര്‍ അഭിനന്ദിച്ചു. പ്രസിഡന്റ് സി.കെ.ശിവാനന്ദന്, സെക്രട്ടറി എന്‍.എ.എം.ജാഫര്‍, ട്രഷറര്‍ എം.വി.വസന്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ കലക്ടര്‍ പങ്കെടുത്തു.