കൊല്ലം: ജില്ലയില്‍ കണ്ടെത്തുന്ന പകര്‍ച്ചരോഗങ്ങളുടെ സമ്പൂര്‍ണ വിവരം ആരോഗ്യവകുപ്പിന് നിര്‍ബന്ധമായും കൈമാറണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികപൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ഡിസ്പെന്‍സറികള്‍, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവയും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പക്കലെത്തുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഐ.ഡി.എസ്.പി. സെല്ലിനാണ് വിവരം കൈമാറേണ്ടത് (ഫോണ്‍: 04742747609). ഇതിനായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ഇതുസംബന്ധിച്ച് മറ്റൊരു ഉത്തരവ് ലഭിക്കുംവരെ ദിവസും ഉച്ചകഴിഞ്ഞ് രണ്ടിനകം വിവരം കൈമാറേണ്ടതാണ്.
ദുരന്തനിവരാരണ നിയമപ്രകാരമുള്ള ഈ നിര്‍ദേശം ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുന്നതാണ്. രോഗവിവരം കൃത്യമായി കൈമാറാതിരിക്കുന്നത് മരണ കാരണമായാല്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചു.