തിരുവനന്തപുരം: ഓണം അവധി ആഘോഷിക്കാന്‍ ബാലഭവനില്‍ നിന്നും കൊണ്ടു പോയ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. ആഘോഷ അവസരങ്ങളില്‍ മാത്രമേ കുട്ടിയെ വീട്ടില്‍ വിടാറൊള്ളു. ആ അവസരത്തില്‍ ആണ് പിതാവില്‍ നിന്നും പെണ്‍കുട്ടിക്ക് പീഡിനം ഏറ്റത്. കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം നടപടികള്‍ എടുക്കുമെന്ന് ബാലഭവന് അധികൃതര്‍ അറിയിച്ചു. ഓണമാഘോഷിക്കാന്‍ എന്ന പേരിലാണ് കുഞ്ഞിനെ ശിശുഭവനില്‍ നിന്നു മാതാപിതാക്കള്‍ കൊണ്ടു പോയത്. അവധി കഴിഞ്ഞു എത്തിയ കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ ചുവന്ന പാടുകള്‍. വസ്ത്രം അഴിക്കവേ ശരീരം നീറി കുട്ടി കരഞ്ഞപ്പോളാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്തുപറ്റിയെന്ന് കുഞ്ഞിനോട് ചോദിച്ചപ്പോള്‍ അപ്പ കടിച്ചതാണ് എന്ന് കുഞ്ഞിന്റെ മറുപടി. കുഞ്ഞിനെ വിദഗ്ത ചികിത്സക്ക് മാറ്റിയിരിക്കുന്നു. അഞ്ച് വയസു പ്രായമുള്ള കുട്ടിയോടാണ് ഈ ക്രൂരത.