തിരുവനന്തപുരം:പത്തനംതിട്ട,ആലപ്പുഴ,ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷയില്‍നിന്നുള്ള 240 അംഗ ഫയര്‍ ആന്‍ഡ് റസ്ക്യൂ സംഘം തിരുവനന്തപുരത്തെത്തി. ഇവര്‍ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു.
ഓഗസ്റ്റ് 18 വൈകിട്ട് ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു ബെറ്റാലിയന് ഫയര്‍ ആന്‍ഡ് റസ്ക്യൂ സംഘം രണ്ടു വിമാനങ്ങളിലായി എത്തിയത്.
ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കെ.എസ്.ആര്.ടി.സി. ബസുകള്‍
ഒരുക്കിയിരുന്നു.