ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി(94) അന്തരിച്ചു. ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് വൈകുന്നേരം 5.05ന് ആയിരുന്നു അന്ത്യം. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഏതാനും നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയായിരുന്നു. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ 11 മുതല്‍ അദ്ദേഹം എയിംസില്‍ ചികിത്സയിലായിരുന്നു.