തിരുവനന്തപുരം :സംസ്ഥാനത്ത് ഈ മാസം വരുന്ന ബില്ലുകളില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കും. യൂണിറ്റിന് 15 പൈസ നിരക്കില്‍ സര് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്കി. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിന്റെ അധിക ചെലവാണ് സര് ചാര്‍ജിലൂടെ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. 2017 ഓഗസ്റ്റ് 16 മുതല്‍ നവംബര്‍ 15 വരെ ഉപയോഗിച്ച വൈദ്യുതിക്കാണ് സര് ചാര്‍ജ്.