ഇടുക്കി : ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നു നില്ക്കുന്ന കാനന ഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍ നി്ന്ന ജലമെത്തിക്കുന്ന തിനായി നിര്‍മ്മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മദ്ധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്.
ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന , കാര്‍ഷിക കുടിയേറ്റആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊളളുന്ന കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുത്. വിശാലമായ ഇടുക്കി ജലാശയത്തിനുളളില്‍ ഉരുളി കമഴ്ത്തിയതുപോലെ അഞ്ച് കുന്നുകള്‍ സ്ഥിതി ചെയ്യുതിനാലാണ് അഞ്ചുരുളി എന്ന പേര് ലഭിച്ചത്. ദിവസേന ആയിരകണക്കിനാളുകളാണ് അഞ്ചുരുളി വെളളച്ചാ’വും ഭംഗിയും ആസ്വദിക്കാനെത്തുന്നത്.
![](https://mediavoiceonline.com/wp-content/uploads/2018/08/ayyapankoil.jpg)
![](https://mediavoiceonline.com/wp-content/uploads/2018/08/Anchuruli.jpg)