55 സ്വർണവും 54 വെള്ളിയും 43 വെങ്കലവുമായി 568 പോയിൻറ് നേടി ഈസ്റ്റേൺ സർക്കിൾ ഒന്നാം സ്ഥാനത്ത് . സമാപന സമ്മേളനം എം എൽ എ മാണി സി കാപ്പൻ ഉത്ഘാടനം നിർവഹിച്ചു.
55 സ്വർണ്ണവും 54 വെള്ളിയും 43 വെങ്കലവുമായി 568 പോയിന്റ് നേടിയാണ് ഈ സ്റ്റേൺ സർക്കിൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.40 സ്വർണ്ണവും 31 വെള്ളിയും 51 വെങ്കലവുമായി 451 പോയിന്റുനേടി നോർത്തേൺ സർക്കിൾ രണ്ടാം സ്ഥാനത്തിന് അർഹമായി. 52 സ്വർണ്ണവും 32 വെള്ളിയും 29 വെങ്കലവുമായി 444 പോയിന്റോടെ മൂന്നാം സ്ഥാനഠ സതേൺ സർക്കിളും നേടി. ഹൈറേഞ്ച് സർക്കിൾ നാലാം സ്ഥാനവും, സെൻട്രൽ സർക്കിൾ അഞ്ചാം സ്ഥാനവും ബി.എഫ്.ഒ ട്രെയിനീസ് ടീം -കെപ്പ ആറാം സ്ഥാനവും കെ.എഫ്.ഡി.സി. ഏഴാം സ്ഥാനവും കെ.എഫ്.ആർ.ഐ പീച്ചി എട്ടാം സ്ഥാനവും നേടി.
പാലാ നഗരസഭ അദ്ധ്യക്ഷ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
വാർഡംഗം ബിജി ജോജോ ,കെ.ആർ ജ്യോതിലാൽ (അഡീഷണൽ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്), ഡി.ജയപ്രസാദ് (പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ) ,ജോസിൻ ബിനോ (മുനിസിപ്പൽ ചെയർപേഴ്സൺ, പാലാ നഗരസഭ), പി.പി പ്രമോദ് (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ,വൈൽഡ് ലൈഫ് ആൻ്റ് ഫീൽഡ് ഡയറക്ടർ, കോട്ടയം), രാജേഷ് രവീന്ദ്രൻ (അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഫോറസ്റ്റ് മാനേജ്മെൻറ് ), എൽ ചന്ദ്രശേഖർ (അഡീഷണൽ പ്രിസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ
ഫോറസ്ട്രി), പ്രമോദ് ജി.കൃഷ്ണൻ (അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, വിജിലൻസ് ആൻറ് എഫ്.ഐ), ജസ്റ്റിൻ മോഹൻ (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ,ഇക്കോ ഡവലപ്പ്മെൻ്റ് ആൻ്റ് ട്രൈബൽ വെൽഫെയർ ), സഞ്ജയൻ കുമാർ ( ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ,ഇൻഫർമേഷൻ ടെക്നോളജി ), ജോർജി പി. മാത്തച്ചൻ (മാനേജിംഗ് ഡയറക്ടർ, കേരള ഫോറസ്റ്റ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ) എന്നിവർ
പങ്കെടുത്തു.
ഡോ.പി. പുകഴേന്തി
(അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) സ്വാഗതവും എൻ. രാജേഷ്
(ഡി എഫ് ഒ, കോട്ടയം ) നന്ദിയും പറഞ്ഞു.
മത്സര ഫലങ്ങൾ :-
മേളയിലെ വേഗതയേറിയ താരം (പുരുഷൻ) – സി. കണ്ണൻ ,ബിടിടി കെപ്പ
(വനിത) – ഒളിമ്പ്യൻ അനിൽഡ തോമസ്, സതേൺ സർക്കിൾ
അത് ലറ്റിക്സ് വിഭാഗം :-
പുരുഷ വിഭാഗം ( ഓപ്പൺ ) – സി.കണ്ണൻ ,ബിടിടി കെപ്പ
‘പുരുഷ വിഭാഗം ( വെറ്ററൻ) -എം.പി മണി (സെൻട്രൽ സർക്കിൾ )
പുരുഷ വിഭാഗം ( സീനിയർ വെറ്ററൻ) _ പി.എസ് ജോൺസ് ,ഈസ് റ്റേൺ സർക്കിൾ
വനിത വിഭാഗം ( ഓപ്പൺ) – ഡോണ കെ. സെബാസ്റ്റ്യൻ ,നോർത്തേൺ സർക്കിൾ
വനിത വിഭാഗം ( വെറ്ററൻ) – റോസ് മേരി ആൻറണി
വനിത വിഭാഗം ( സീനിയർ വെറ്ററൻ)
സ്ട്രോംഗ് മെൻ :പി .എം ബഷീർ, നോർത്തേൺ സർക്കിൾ
സ്ട്രോംഗ് വിമൻ :നീതുലക്ഷ്മി ഐ എഫ് എസ് ,ഹൈറേഞ്ച് സർക്കിൾ
അയൺ മാൻ അവാർഡ് :ബെൻസൺ വർഗീസ്, ഈസ് റ്റേൺ
അയൺ വുമൺ :റൂബി രാജ് ,ഹൈറേഞ്ച് സർക്കിൾ
പവർ ലിഫ്റ്റിംഗ് ചാമ്പ്യൻസ് എവർ റോളിംഗ് ട്രോഫി : സതേൺ സർക്കിൾ
ഔട്ട് ഡോർ ചാമ്പ്യൻസ് – നോർത്തേൺ സർക്കിൾ
ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻസ് എവർ റോളിംഗ് ട്രോഫി
പുരുഷ വിഭാഗം :കെ എ ഫ്ഡിസി
വനിത വിഭാഗം :നോർത്തേൺ സർക്കിൾ
ക്രിക്കറ്റ് ചാമ്പ്യൻസ് എവർ റോളിംഗ് ട്രോഫി
പുരുഷ വിഭാഗം : സതേൺ സർക്കിൾ
ഫുട്ബോൾ ചാമ്പ്യൻസ് എവർ റോളിംഗ് ട്രോഫി
പുരുഷ വിഭാഗം :ബി.ടി ടി കെപ്പ
കബഡി
പുരുഷ വിഭാഗം : നോർത്തേൺ സർക്കിൾ
വനിത വിഭാഗം : ബി.ടി.ടി കെപ്പ
വോളിബോൾ
പുരുഷ വിഭാഗം: നോർത്തേൺ സർക്കിൾ
വനിത വിഭാഗം : ഹൈറേഞ്ച് സർക്കിൾ
മാർച്ച് പാസ്റ്റ്: ബി.ടി.ടി. കെപ്പ
ബാഡ്മിൻ്റൺ
പുരുഷ വിഭാഗം: പ്രശോഭ് മാത്യു
വനിത വിഭാഗം : നിർമ്മല റാണി മാത്യു, ഹൈറേഞ്ച് സർക്കിൾ
ഇൻഡോർ വനിത ചാമ്പ്യൻ
സുഷമ പി. , ഈസ്റ്റേൺ
നീന്തൽ റിലേ
ബിടി ടി കെപ്പ
നീന്തൽ വ്യക്തിഗത ചാമ്പ്യൻ
പുരുഷ വിഭാഗം
അരവിന്ദ് സി.വേലായുധൻ, സെൻട്രൽ സർക്കിൾ
വനിത വിഭാഗം :കമറുന്നിസ ,നോർത്തേൺ സർക്കിൾ