ജോലി വാഗ്ദാനം ചെയ്തു തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും പണം തട്ടിയെടുത്ത ഉത്തരാഖണ്ഡ് സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശ് സംസ്ഥാനത്ത് ‘Global Public School’-ൽ ടീച്ചർ ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശിയായ വീരേഷ് കുമാർ, (വയസ്സ് 34, S/o, നരേഷ് കുമാർ) ഡെറാഡൂണ്‍ സ്വദേശിയായ മകൻ സുമിത്ത് കുമാർ ആര്യ, (വയസ്സ് 32 S/o ജഗത് റാം ആര്യ) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘Carrier Growth’ എന്ന സ്ഥാപനത്തിലെ HR ദീപ്തി ആണ് എന്ന് സ്വയംപരിചയപ്പെടുത്തി ഉദ്യോഗാർഥിയുടെ മൊബൈൽ ഫോണിൽ വിളിച്ച് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥിയിൽ നിന്നും 2.50 ലക്ഷം രൂപ തട്ടിയെടുത്തതിലേക്ക് ആണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിൽജിത്ത് എസ്.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മണികണ്ഠൻ, വിനോദ്, സി.പി.ഒ അനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.