തിരുവനന്തപുരം : . തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ചെയർമാനുമായ ഐ.ജി.പി ശ്രീ. നാഗരാജു ചകിലം ഐപിഎസ് വിശിഷ്ടാതിഥി ആയി സല്യൂട്ട് സ്വീകരിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( ക്രമസമാധാനം) അജിത്ത് വി ഐപിഎസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( അഡ്മിനിസ്ട്രേഷൻ ആൻഡ് ക്രൈംസ് ) ശ്രീ ലാൽജി കെ,തിരുവനന്തപുരം സ്പെഷ്യൽ പോലീസ് കമ്മണ്ടന്റ് എൽ സോളമൻ, ജില്ലാ നോഡൽ ഓഫീസർ ഷീൻ തറയിൽ എന്നിവർ പരേഡിന്റെ ഭാഗമായി.
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് കോട്ടൺഹിൽ, എസ്.എം.വി ഗവൺമെന്റ് മോഡൽ എച്ച്എസ്എസ്, തൈക്കാട് മോഡൽ ബോയ്സ് എച്ച് എസ് എസ്, ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസ് ചാല, ഗവൺമെന്റ് ബോയ്സ് കരമന, ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് കരമന, ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്.എസ്.എസ്, ഗവൺമെന്റ് എച്ച്.എസ്.എസ് കഴക്കൂട്ടം, ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്എസ്എസ് പട്ടം, ഗവൺമെന്റ് എച്ച്എസ്എസ് കമലേശ്വരം എന്നീ സ്കൂളുകളിൽ നിന്നുള്ള 330 സീനിയർ കേഡറ്റുകൾ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു. 22/23 അധ്യയന വർഷത്തിൽ ഇൻഡോർ ഔട്ട്ഡോർ ഓൾറൗണ്ടർ വിഭാഗങ്ങളിൽ മികവ് പുലർത്തിയ കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. പരേഡിനെ നയിച്ച ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ നിന്നുള്ള പരേഡ് കമാൻഡർ സെയ്ത മോൾ ആർ ആയിരുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്എസ്എസ് സ്കൂളിലെ സീനിയർ കേഡറ്റ് കുമാരി രേഷ്മ പി വി സെക്കൻഡ് ഇൻ കമാൻഡർ ആയി. നിന്നുള്ള അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ഡി.സാജു, വിവിധ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർ, പ്രഥമാധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർ, പിടിഎ ഭാരവാഹികൾ, രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു.