സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയെ ഒരു ട്വില്യണ് ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുപി സര്‍ക്കാര്‍ ഡെലോയിറ്റ് ഇന്ത്യയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുടെ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി യുപി സര്‍ക്കാര്‍ വലിയ ഉത്തരവാദിത്തമാണ് ഡെലോയിറ്റ് ഇന്ത്യയെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
2027ഓടെ യുപി ഒരു ട്രില്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥയുള്ള സബ് കാ സാത്, സബ്കാ വികാസ് നയത്തിന്റെ മാനദണ്ഡമായി മാറുമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. അടുത്ത 90 ദിവസത്തിനുള്ളില്‍ മേഖല തിരിച്ചുള്ള പഠനം നടത്തി സമഗ്രമായ ആലോചനകളോടെ ഡെലോയിറ്റ് ഇന്ത്യ ഭാവി കര്‍മ്മ പദ്ധതി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 19നായിരുന്നു യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഡെലോയിറ്റ് ഇന്ത്യയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.